കർക്കടക ചികിത്സ; ദഹനപ്രശ്നങ്ങൾക്കു പരിഹാരം
മുക്കുടി ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. അക്കാലത്തെ മറ്റൊരു പ്രയോഗമാണു മുക്കുടി (മോരുകറി). വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്. ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി തുടങ്ങിയ മരുന്നുകൾ അരച്ചുചേർത്ത് മോരിൽ കാച്ചിയാണു മുക്കുടി ഉണ്ടാക്കുന്നത്. അടുക്കളയിൽ ചെയ്യാവുന്നത് ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നു ലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി മുതലായവ ചേർത്തും മുക്കുടി...