ചുട്ടുപൊള്ളി കേരളം; കൊടും ചൂട് തുടരും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് 31വരെ കൊ​ടും ചൂ​ട് തുട രുമെന്ന് മുന്നറിയിപ്പ്. സാ​ധാ​ര​ണ​യേ​ക്കാ​ള്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.​ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​മ്പ​തു ജി​ല്ല​ക​ളി​ല്‍ യെലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും ഉ​യ​ര്‍​ന്നേ​ക്കും. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും, കോ​ട്ട​യം,കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Read More

സെൽഫി എടുക്കുന്നതിനിടെ വർക്കലയിൽ കടലിൽ കാണാതായ മെഡിക്കൽ വിദ്യാർഥിക്കായി തെരച്ചിൽ

തി​രു​വ​ന​ന്ത​പു​രം/അഞ്ചൽ: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്ത് ക​ട​ലി​ൽ കു​ളി​യ്ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. തെ​ര​ച്ചി​ലി​നാ​യി നേ​വി​യു​ടെ സ​ഹാ​യം തേ​ടി. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യും ഏ​രൂ​ര്‍ അ​ശോ​ക മ​ന്ദി​ര​ത്തി​ല്‍ ഹ​ര്‍​ഷ​ന്‍ രാ​ജി-​ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ല്‍ (21)നെ​യാ​ണ് ഇന്നലെ രാത്രി ഏഴിന് കാ​ണാ​താ​യ​ത്. നാ​ല് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പാ​പ​നാ​ശ​ത്തെ ബ​ലി​മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്ത് സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വേ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണു കോ​സ്റ്റ്ഗാ​ര്‍​ഡ് അ​ധി​കൃ​ത​ര്‍​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ പോ​യ​സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​സ്റ്റ​ൽ പോ​ലീ​സും ചേ​ർ​ന്ന് രാ​ത്രി ഏ​റെ വൈ​കി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും അ​ഖി​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഇ​തി​നി​ടെ നേ​വി​യു​ടെ സ​ഹാ​യ​വും അ​ധി​കൃ​ത​ർ തേ​ടി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ നി​ന്നും നേ​വി സം​ഘം വ​ർ​ക്ക​ല​യി​ലെ​ത്തും.

Read More

രാ​ഹു​ലും ആ​നി രാ​ജ​യും വി​സി​റ്റിം​ഗ് വി​സ​ക്കാ​ർ; ഞാ​ൻ സ്ഥി​രം വി​സ​ക്കാ​ര​നെന്ന് കെ. സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യും ആ​നി​രാ​ജ​യും വ​യ​നാ​ട്ടി​ലെ വി​സി​റ്റിംഗ് വി​സ​ക്കാ​രാ​ണെ​ന്നും താ​ന്‍ അ​വി​ട​ത്തെ സ്ഥി​രം വി​സ​ക്കാ​ര​നാ​ണെ​ന്നും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വെ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു താ​നെ​ന്നും എ​ന്നാ​ല്‍, ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​നേ​തൃ​ത്വം ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം വേ​ണം എ​ന്ന പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ച്ചാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം ഏ​റ്റെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത പോ​രാ​ട്ട​മാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Read More

“ഇഡി കേരളത്തിൽ വരട്ടെ, അപ്പോൾ കാണാം’; ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി​ മന്ത്രി മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. കേ​ര​ള​ത്തി​ൽ ഇ​ഡി വ​ര​ട്ടെ അ​പ്പോ​ൾ കാ​ണാ​മെ​ന്ന് റി​യാ​സ് പ്ര​തി​ക​രി​ച്ചു. ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​ അ​റ​സ്റ്റ് ചെ​യ്ത പോ​ലെ പി​ണ​റാ​യി​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തിരേ​യാ​ണ് റി​യാ​സ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.e സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ധാ​ര​ണ​യാ​യ​തു കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നു വ​രാ​ത്ത​തെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് അ​വ​ർ നേ​ര​ത്തെ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. കോ​ണ്‍​ഗ്ര​സ് ഇ​ര​ട്ട​ത്താ​പ്പാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ ആം​ആ​ദ്മി നേ​താ​വ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ കാ​ര്യം വ​രു​ന്പോ​ൾ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ന്നു. ത​ല​സ്ഥാ​ന​ത്തെ റോ​ഡ് പ​ണി പ​റ​ഞ്ഞ​സ​മ​യ​ത്ത് തീ​ർ​ക്കും. ചി​ല ക​രാ​റു​കാ​ർ പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​യ്ക്കാ​ൻ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി…

Read More

അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍​ശം; സ­​ത്യ​ഭാ­​മ മാ­​പ്പ് പ­​റ­​യ­​ണ­​മെ­​ന്ന് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍

തി­​രു­​വ­​ന­​ന്ത­​പു​രം: ആ​ര്‍​എ​ല്‍​വി രാ​മ​കൃ­​ഷ്­​ണ­​നെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശം പി​ന്‍­​വ­​ലി­​ച്ച് ക­​ലാ­​മ​ണ്ഡ­​ലം ജൂ­​നി­​യ​ര്‍ സ­​ത്യ​ഭാ­​മ മാ­​പ്പ് പ­​റ­​യ­​ണ­​മെ­​ന്ന് സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി­​യാ​ന്‍. നി​റ​ത്തോ​ടു​ള്ള പ​രി​ഹാ​സം എ​ന്ന​തി​ലു​പ​രി​യാ​യി അ​ന്ത​ര്‍​ലീ​ന​മാ​യു​ള്ള ജാ​തി​ചി​ന്ത കൂ​ടെ​യാ​ണ് അ​വ​രു​ടെ വാ​ക്കു​ക​ളി​ല്‍ നി​ന്നും വെ​ളി​വാ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. ക​ലാ​മ​ണ്ഡ​ലം എ​ന്ന മ​ഹ​ത്താ​യ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് കൂ​ടെ ചേ​ര്‍​ക്കാ​ന്‍ പോ​ലും ഇ​ത്ത​രം സ​ങ്കു​ചി​ത ചി​ന്ത​ക​ളും കൊ​ണ്ട് ന​ട​ക്കു​ന്ന​വ​ര്‍​ക്ക് യോ​ഗ്യ​ത​യി​ല്ല. മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ പി​എ​ച്ച്ഡി ഉ​ള്ള​യാ​ളും എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും എം​എ മോ​ഹി​നി​യാ​ട്ടം ഒ​ന്നാം റാ​ങ്കോ​ടെ പാ​സാ​വു​ക​യും ചെ​യ്ത ക​ലാ​കാ​ര​നാ​ണ് രാ​മ​കൃ​ഷ്­​ണ​ന്‍. ക​ല ആ​രു​ടേ​യും കു​ത്ത​ക­​യ​ല്ല. രാ​മ​കൃ​ഷ്ണ​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി­​യി­​ക്കു­​ന്നെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു.

Read More

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഏ​പ്രി​ല്‍ നാ​ലി​ന്; വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർക്ക് ഏപ്രിൽ 4 വരെ അവസരം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഏ​പ്രി​ല്‍​ നാ​ലി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​പ്രി​ല്‍ 4ന് ​അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ശേ​ഷം നാ​ട്ടി​ലി​ല്ലാ​ത്ത​വ​ര്‍, സ്ഥ​ലം​മാ​റി​പ്പോ​യ​വ​ര്‍, മ​രി​ച്ച​വ​ര്‍ എ​ന്നി​വ​രു​ടെ പ​ട്ടി​ക ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ നേ​രി​ട്ടു ശേ​ഖ​രി​ക്കു​ം. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കേ​ണ്ട അ​വ​സാ​ന ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 4 വ​രെ പേ​രു ചേ​ര്‍​ക്കാ​മെ​ങ്കി​ലും അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ 10 ദി​വ​സ​മെ​ങ്കി​ലും വേ​ണ്ട​തി​നാ​ല്‍ 25നു ​മു​ന്‍​പെ​ങ്കി​ലും അ​പേ​ക്ഷി​ക്കു​ക​യാ​ണ് ഉ​ചി​ത​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ്.എം.കൗ​ള്‍ പ​റ​ഞ്ഞു.​ പു​തു​താ​യി പേ​രു ചേ​ര്‍​ക്കേ​ണ്ട​വ​രും സ്ഥ​ലം മാ​റ്റേ​ണ്ട​വ​രും ഈ ​മാ​സം 25ന​കം അപേക്ഷിക്കണം. പേ​ര് ഒ​ന്നി​ല​ധി​കം ത​വ​ണ ചേ​ര്‍​ത്ത​വ​രെ​യും മ​രി​ച്ച​വ​രെ​യും മ​റ്റും ക​ണ്ടെ​ത്തി 30.44 ല​ക്ഷം പേ​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍​നി​ന്നു ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ്.എം.കൗ​ള്‍ അ​റി​യി​ച്ചു.

Read More

ആ​ർ​എ​സ്എ​സ് മ​ണ്ഡ​ൽ കാ​ര്യ​വാ​ഹി​ന് കു​ത്തേ​റ്റ സം​ഭ​വം: പ്ര​തി​ക​ൾ റി​മാ​ൻഡിൽ; പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ

കാ​ട്ടാ​ക്ക​ട: പ്ലാ​വൂ​ർ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് പ്ലാ​വൂ​ർ ത​ല​യ്‌​ക്കോ​ണം വെ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു (25) കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. പ്ര​ധാ​ന പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്പ​ല​ത്തി​ൽ​കാ​ല സ്വ​ദേ​ശി​ക​ളാ​യ നി​വി​ൻ, വൈ​ശാ​ഖ്, കി​ര​ൺ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് രാ​ത്രി മ​ജി​സ്‌​ട്രേ​റ്റി​ന്റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.ക​ഴി​ഞ്ഞ ആ​ഴ്ച കു​രു​തം​കോ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ ഒ​രു സം​ഘം നൃ​ത്തം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​ക്ര​മ​മാ​ണ് ചൊ​വ്വാ​ഴ്ച വി​ഷ്ണു​വി​നെ വി​നാ​യ​ക ക്ഷേ​ത്രം ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ടെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മാ​യ​ത് . അ​റ​സ്റ്റി​ലാ​യ നി​വി​ൻ ല​ഹ​രി കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി. അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ല്ലാം പ്ര​ദേ​ശ​ത്തെ ല​ഹ​രി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​തി​നി​ടെ കി​ര​ൺ, വൈ​ശാ​ഖ് എ​ന്നി​വ​രെ പോ​ലീ​സ്…

Read More

മൃഗങ്ങളല്ല വോട്ട് ചെയ്യുന്നത്, വോട്ട് ജനങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക്: കർഷക അതിജീവന സംയുക്ത സമിതി

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ങ്ങ​ള​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കു മാ​ത്രം വോ​ട്ട് ന​ൽ​കു​മെ​ന്നും ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ കാ​ളാം​പ​റ​മ്പി​ൽ. കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി. മ​നു​ഷ്യ-​വ​ന്യ​ജീ​വി പ്ര​ശ്നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ർ​ച്ച​യാ​കി​ല്ലെ​ന്ന് നേ​ര​ത്തെ വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ വി​ഷ​യം അ​ല്ലെ​ന്നാ​ണോ മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നാ​ണ് ഇ​തി​നോ​ട് ക​ർ​ഷ​ക അ​തി​ജീ​വ​ന സം​യു​ക്ത സ​മി​തി പ്ര​തി​ക​രി​ച്ച​ത്. വ​ന്യ​മൃ​ഗ​ശ​ല്യ​മ​ല്ലാ​തെ മ​റ്റേ​ത് വി​ഷ​യ​മാ​ണ് വ​യ​നാ​ട്ടി​ലു​ൾ​പ്പ​ടെ ച​ർ​ച്ച ചെ​യ്യു​ക​യെ​ന്നും മ​ന്ത്രി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും സ​മി​തി പ്ര​തി​ക​രി​ച്ചു.  

Read More

ടി​പ്പ​റി​ൽനി​ന്നു ക​ല്ലു തെ​റി​ച്ചുവീ​ണ് മ​രി​ച്ച അ​ന​ന്തു​വി​ന്‍റെ സം​സ്കാ​രം നടത്തി; സ്ഥലത്ത് പോലീസ് കാവൽ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽനി​ന്നു ക​ല്ലു തെ​റി​ച്ച് ത​ല​യി​ൽ വീ​ണു മ​രി​ച്ച വി​ഴി​ഞ്ഞം മു​ക്കോ​ല കാ​ഞ്ഞി​രം വി​ള അ​ന​ന്തു ഹൗ​സി​ൽ ബി​ന്ദു​വി​ന്‍റെ​യും അ​ജി​കു​മാ​റി​ന്‍റെയും മ​ക​ൻ അ​ന​ന്തു (24) വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് നടത്തി. നാ​ലാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്തു​വി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോള​ജി​ലെ പോ​സ്റ്റു മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ പ​ഠി​ച്ചി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ ന​ട​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് മു​ട്ട​ത്ത​റ ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ക്കും. സം​ഭ​വ​മ​റി​ഞ്ഞ് മ​സ്ക​റ്റി​ലാ​യി​രു​ന്ന പി​താ​വ് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു. അ​ന​ന്തു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ദ​ര​സൂ​ച​ക​മാ​യി മു​ക്കോ​ല​യി​ൽ ഇ​ന്ന് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യാ​ണ്. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.…

Read More

വിഴിഞ്ഞത്ത് ടി​പ്പ​ർ ലോ​റി​യി​ൽനി​ന്ന് കരിങ്കല്ലു തെറിച്ച് വീണു പരിക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു; തുറമുഖ റോഡ് ഉപരോധിച്ചു നാ​ട്ടു​കാ​ർ

വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽനി​ന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു.  ഇ​തേ​ത്തു​ട​ർ​ന്ന് തു​റ​മു​ഖ റോ​ഡ് ഉ​പ​രോ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഴി​ഞ്ഞം മു​ക്കോ​ല സ്വ​ദേ​ശി അ​ന​ന്തു (22) നെ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ മു​ക്കോ​ല​മു​ള്ളു മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​ഭാ​ര​വു​മാ​യി വ​ന്ന​ലോ​റി റോ​ഡി​ലെ കു​ഴി​യി​ൽ പ​തി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ക​ളി​ൽനി​ന്ന് ക​രി​ങ്ക​ല്ല് താ​ഴെ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. നാലാം വ​ർ​ഷ​ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​യാ​ണ് അ​ന​ന്തു. അ​പ​ക​ടം നി​റ​ഞ്ഞ രീ​തി​യി​ൽ ഭാ​ര​വും ക​യ​റ്റി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​ത്തി​നെ​തി​രേ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ റോ​ഡു പ​രോ​ധം വ​രെ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് അധികാരികൾ പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെ​തി​രേ​യാ​ണ്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വീ​ണ്ടും ജ​നം രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ.

Read More