ബാങ്കുകളുടെ മെഗാ ലയനം വരുന്നു
പരവൂർ: ചെറിയ പൊതുമേഖലാ ബാങ്കുകളുടെ വലിയ ബാങ്കുകളുമായി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. മെഗാ ലയന പ്രക്രിയക്കുള്ള പ്രാരംഭ നടപടികൾ അധികൃതർ ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന. നിലവിലെ മൂന്ന് പ്രധാന ബാങ്കുകളെ കരുത്തുറ്റതാക്കാനാണ് മറ്റു ബാങ്കുകളെ അവയിലേക്ക് ലയിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐ ഗ്രൂപ്പിൽ ലയിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക്...