ന്യൂഡല്‍ഹി: ഒരാളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സെര്‍വറില്‍നിന്ന് നഷ്ടപ്പെടുമെന്ന് ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്. ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണിത്. വാട്ട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചീഫ് ജസ്റ്റീസ് ജി. രോഹിണി, ജസ്റ്റീസ് സംഗീത ധിഗ്ര എന്നിവരടങ്ങിയ ബെഞ്ച് വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടിയത്. ഓഗസ്റ്റ് 25നായിരുന്നു വാട്ട്‌സ്ആപ് പ്രൈവസി പോളിസി പരിഷ്കരിച്ചത്.
അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ വിവരങ്ങള്‍ ലഭ്യമാകില്ല: വാട്‌സ്ആപ്
