അജിത്തിന്റെ 57-ാം ചിത്രത്തില്‍ നയന്‍സില്ല; പകരം അനുഷ്ക

anushkaതല അജിത്തിന്റെ 57-ാം ചിത്രത്തില്‍ അനുഷ്ക ഷെട്ടി നായികയായി എ ത്തുന്നുവെന്നു പുതിയ വാര്‍ത്ത. ചിത്രത്തില്‍ നയന്‍താര അജിത്തിന്റെ നായികയായി എത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും ഇപ്പോള്‍ അനുഷ്ക ഷെട്ടിയെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുവെന്നുമാണ് കേള്‍ക്കുന്നത്. നയന്‍സിന്റെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

നയന്‍താര ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കു ന്നില്ലെന്നാണ് തമിഴകത്ത് പറയുന്നത്. നേരത്തെ ചിത്രത്തിലേക്ക് തമന്നയെ യും പരിഗണിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ ആ വേഷം ചെയ്യാന്‍ നയന്‍താര തന്നെയാണ് യോജിച്ച തെന്നു പറഞ്ഞായിരുന്നു താരത്തിനെ സമീപിച്ചത്.

വേതാളം എന്ന സൂപ്പര്‍ഹിറ്റ് ചിത്ര ത്തിനു ശേഷം അജിത്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യു ന്നത് ശിവയാണ്.

വെട്രിയാണ് ചിത്രത്തിന്റെ ഛായാ ഗ്രഹണം. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. അനുഷ്ക ഷെട്ടി ഇപ്പോള്‍ ആകെ തിരക്കിലാണ്. ബാഹുബലി രണ്ടാം ഭാഗം, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് ഒരേസമയം താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related posts