അനധികൃത നിര്‍മാണം; വ്യവസായ യൂണിറ്റ് പൊളിച്ചു നീക്കി

ekm-poliപെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തില്‍ ബില്‍ഡിംഗ് റൂള്‍ ലംഘിച്ചു പിഡബ്ല്യുഡി റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച വ്യവസായ യൂണിറ്റ് പഞ്ചായത്തു പ്രസിഡന്റ് എന്‍.എം. സലീമിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കം ചെയ്തു. ചെറുകുന്നത്ത് റെയിന്‍ബോ പ്ലൈ ബോര്‍ഡ് എന്ന സ്ഥാപനമാണ് ആലുവ-മൂന്നാര്‍ റോഡ് സൈഡില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ചത്.

ചെറുകുന്നത്ത് എഎം റോഡ് കൈയ്യേറിയും കയ്യാണിത്തോടു കയ്യേറിയുമുള്ള മറ്റ് അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി പൊളിച്ചു നീക്കം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കെട്ടിട നിര്‍മാണം പൊളിച്ചു നീക്കം ചെയ്യുന്നതിനു പ്രസിഡന്റിനു പുറമേ വൈസ് പ്രസിഡന്റ് ബിന്ദു നാരായണന്‍, സെക്രട്ടറി പി.എം. സെമീന, വാര്‍ഡ് മെംബര്‍ വി.കെ. സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts