ദുബായ്: അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന് വിരാട് കോഹ്്ലിക്കു പിഴ. മാച്ച് ഫീയുടെ 30 ശതമാനമാണു കോഹ്്ലി പിഴയായി ഒടുക്കേണ്്ടത്. ശനിയാഴ്ച പാകിസ്ഥാനെതിരേ മിര്‍പുരില്‍ നടന്ന ഏഷ്യാകപ്പ് ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്ത്യ വിജയത്തിലേക്ക് അടുത്തുകൊണ്്ടിരിക്കേ വ്യക്തിഗത സ്കോര്‍ 49ല്‍ നില്‍ക്കേ പുറത്തായതിലാണു കോഹ്്ലി അതൃപ്തി പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 15-ാം ഓവറിലായിരുന്നു സംഭവം.
ഇരുവശത്തേക്കും കൈകള്‍ നീട്ടി അമ്പയര്‍ക്ക് നേരെ എന്തോ പറഞ്ഞാണു കോഹ്ലി കളംവിട്ടത്. എന്നാല്‍, അമ്പയറുടെ തീരുമാനം തെറ്റായിരുന്നെന്നു റീപ്ലേകളില്‍ തെളിഞ്ഞു. കോഹ്ലി കുറ്റം സമ്മതിച്ചതിനാല്‍ ഇക്കാര്യത്തില്‍ വാദം കേള്ക്കേണ്്ടതില്ലെന്ന് ഐസിസി അറിയിച്ചു. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു ജയിച്ചിരുന്നു. മുഹമ്മദ് സമിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയായിരുന്നു കോഹ്്ലിയുടെ പുറത്താകല്‍.