കല്ലറ: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല പലവിധ പ്രതിസന്ധികളെ നേരിടുകയാണെന്നും അവ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സ്കൂളിന്റെ മഹിമ അതിന്റെ അക്കാഡമിക് മികവിലാണ് നില കൊള്ളുന്നത്. ആധുനികവത്ക രിയ്ക്കാതെ വിദ്യാലയങ്ങള്‍ക്ക് മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അധ്യാപകരും അതിനൊപ്പം ഉയരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകുന്നേരം കല്ലറയില്‍ കല്ലറ ഗവണ്മന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. എം. എല്‍. എ ഡി.കെ മുരളി ചടങ്ങിന് അധ്യക്ഷത വഹിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്.എം റാസി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാര്‍, ബ്ളോക്ക് മെമ്പര്‍ ഗിരിജ വിജയന്, വാര്‍ഡ് മെമ്പര്‍മാരായ കെ. ഷീല, ദീപാ ഭാസ്കര്‍, എസ്.സജു, ഡി.ഇ.ഒ ധന്യ, സ്കൂള്‍ എച്ച്. എം റ്റി. വിജയകുമാര്‍, പ്രിന്‍സിപ്പല്‍ കെ.മിനി, പിടിഎ പ്രസിഡന്റ് ബാബുരാജ്, സ്റ്റാഫ് സെക്രട്ടറി എസ്. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.