ഇങ്ങനെയും രാഷ്ട്രീയവിരോധം..! ഐഎന്‍ടിയുസി നേതാവിന്റെ ഓലപ്പുരയിലേക്ക് കുടിവെള്ളം നല്‍കുന്നില്ലെന്നു ആക്ഷേപം

PKD-OLAPPURAആലത്തൂര്‍: ഐഎന്‍ടിയുസി തരൂര്‍ റിജിണല്‍ കമ്മിറ്റി പ്രസിഡന്റ് കാവേള്‍രി ചുണ്ടക്കാട് പാറപുറം ആദംകുട്ടിയുടെ ഓലമേഞ്ഞ വീട്ടിലേക്ക്കുടിവെള്ളം നല്‍കാതെ ജലനിധി കമ്മിറ്റി കഷ്ടപ്പെടുത്തുന്നതായി ആക്ഷേപം. ഈ ഭാഗത്തെ 45 ഓളംവരുന്ന വീട്ടുകാര്‍ക്കെല്ലാം ജലനിധിയില്‍ നിന്ന് കുടിവെള്ളകണക്ഷന്‍ നല്‍കിയിരിക്കെ ആദംകുട്ടിയുടെ ഓല കുടിലേ ലേക്ക് മാത്രം കണക്ഷന്‍നല്‍കാത്തത് രാഷ്ര്ടീയവി രോധമാണെന്നാണ് ആക്ഷേപം.

ഈ കാര്യം ഉന്നയിച്ച് ഗ്രാമ പഞ്ചായത്ത്, ജില്ലാ കളക്ടര്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവിടങ്ങളിലേയ്‌ക്കെല്ലാം പരാതി നല്‍കിയിട്ടും കടുത്ത ജലക്ഷാമം അനുഭവപ്പെടുമ്പോഴും കണക്ഷന്‍ നല്‍കാന്‍ കമ്മിറ്റി താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് ആക്ഷേപം. മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിംഗില്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനെ അടിസ്ഥാനമാക്കി കാവേള്‍രി ഗ്രാമപഞ്ചായത്ത്‌സെക്രട്ടറി ആദംകുട്ടിയുടെവീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കണമെന്ന് കാണിച്ച് ജലനിധി സെക്രട്ടറിക്ക് നാല് മാസം മുമ്പ് കത്ത് നല്‍കിയിട്ടും കണക്ഷന്‍നല്‍കാത്തത് വിവാദമാകുന്നു.പാവപ്പെട്ട കുടുംബമാണ് ആദംകുട്ടിയുടെത്. വീട്ഓലപ്പുരയാണ്. ആദംകുട്ടിയും ഭാര്യയും മക്കളുംഉള്‍പ്പെടെ ആറ് അംഗങ്ങളാണ് കൂരയില്‍ താമസിക്കുന്നത്.

Related posts