ഹരാരെ: ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയും സിംബാബ്വെയും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 12.30നാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍നിന്നു കരകയറാനാണ് സിംബാബ്വെ ശ്രമിക്കുന്നത്. എന്നാല്‍, യുവനിരയുമായി എത്തിയിരിക്കുന്ന എം.എസ്. ധോണി ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 2015 ഡിസംബര്‍-2016 ജനുവരിയില്‍ ഷാര്‍ജയില്‍ അഫ്ഗാനിസ്ഥാനെതിരേയാണ് സിംബാബ്വെ അവസാനമായി ഏകദിന പരമ്പര കളിച്ചത്. പരമ്പര 3-2ന് അഫ്ഗാനിസ്ഥാന് സ്വന്തമാക്കിയിരുന്നു.
ഇന്ത്യ-സിംബാബ്വെ ഒന്നാം ഏകദിനം ഇന്ന്
