ഉണ്ണി മുകുന്ദനു നായിക അനുഷ്ക

anushka230716മല്ലുസിംഗിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഉണ്ണി മുകുന്ദനു ലോട്ടറിയടിച്ചിരിക്കുന്നു. തെന്നിന്ത്യന്‍ താരറാണി അനുഷ്കാ ഷെട്ടിയുടെ നായകനായി അഭിനയിക്കാന്‍ ഉണ്ണിക്ക് അവസരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ജനതാഗാരേജ് എന്ന മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരുന്നു. ടോളിവുഡിന് ഉണ്ണിയെ പിടിച്ചെന്നു തോന്നുന്നു. ജനതാഗാരേജിന്റെ ഡബിംഗ് പൂര്‍ത്തിയാക്കും മുമ്പ് തന്നെ അടുത്ത ഓഫര്‍ തേടിയെത്തിയിരിക്കുന്നു. അത് ഒരു ഒന്നൊന്നര ഓഫറാണ്. തെലുങ്കിലെ ബ്രഹ്മാണ്ഡ ചിത്രമായ ഭാഗ്മതിയില്‍ നായകവേഷം. അനുഷ്ക ഷെട്ടിയാണ് നായിക. അനുഷ്കയുടെ നായകനാകുന്ന ആദ്യ മലയാളിതാരമാണ് ഉണ്ണി മുകുന്ദന്‍.

പൊതുവില്‍ പുതുമുഖമായ ഉണ്ണിക്കൊപ്പം സീനിയറായ അനുഷ്ക അഭിനയിക്കുമോ എന്ന സംശയം സംവിധായകനുണ്ടായിരുന്നു. എന്നാല്‍, കഥയും കഥാപാത്രവും മാത്രമാണ് താന്‍ നോക്കാറെന്നും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായവരെ കണ്ടെത്താനുള്ള ഉത്തരവാദിത്തം സംവിധായകന്റേതാണെന്നുമാണ് അനുഷ്ക നല്‍കിയ മറുപടി. ഇതോടെയാണ് ഉണ്ണിക്ക് ടോളിവുഡിലേക്കുള്ള ബ്രഹ്മാണ്ഡ എന്‍ട്രി കിട്ടിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് അറിയുന്നത്.

Related posts