നവാഗതനായ സാജന് കെ. മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മുറൈ വന്തു പാര്‍ത്തായാ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ചിത്രം നിര്‍മിക്കുന്നു. ഉണ്ണിമുകുന്ദന് ഒരു ഗ്രാമീണ യുവാവിന്റെ വേഷത്തിലെ ത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാട് ആണ്. മല്ലാപുരം എന്ന ഗ്രാമത്തിലെ പ്രകാശന് എന്ന ഇലക്ട്രീഷ്യന്റെ വേഷമാണ് ഉണ്ണി മുകുന്ദന്. സനുഷയും പ്രയാഗാ മാര്‍ട്ടിനും പ്രധാന നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജുവര്‍ഗീസ്, ടിനി ടോം, സാദിഖ്, കൊച്ചുപ്രേമന്, നാരായണന്‍കുട്ടി, സൗപിന്‍, ബിജുക്കുട്ടന്, സുധി കോപ്പ കോശി വര്‍ഗീസ്, ഉഷ, രശ്മി, സീമാ ജി. നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അഭിലാഷ് ശ്രീധരന്റേതാണ് തിരക്കഥ. ഗാനങ്ങള്‍ കെ.ആര്. നാരായണന്, സംഗീതം വിനു എം. തോമസ്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും ബിപിന്‍ പോള്‍ സാമുവല്‍ എഡിറ്റിംഗും നിര്‍വഹി ക്കുന്നു.
കലാസംവിധാനം ബാവ, മേക്കപ്പ്— സജി കാട്ടാക്കട, കോസ്റ്റിയൂം ഡിസൈന്‍ ഷീബാ മണിശങ്കര്‍, പ്രോജക്ട് ഡിസൈനര്‍ സജിത് കൃഷ്ണന്, പ്രൊഡക്്ഷന്‍ കണ്ട്രോളര് ബാദ്ഷാ, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ് രഞ്ജിത്ത് കരുണാകരന്, ജോണ്‍ കുടിയാന്മല.