ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യൂണിഫോം കാക്കി ട്രൗസറില്‍നിന്ന് പാന്റ്സിലേക്ക് മാറുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ തയ്ക്കുന്നത് പത്ത് ലക്ഷം കാക്കി പാന്റുകള്‍. ഭില്‍വാരയിലെ ടെക്സ്റ്റൈല്‍ കമ്പനിക്കാണ് യൂണിഫോം നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത്. തയ്യല്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് കമ്പനി ഉടമകള്‍ അറിയിച്ചു. യുവാക്കളെ കൂടുതലായി ആകര്ഷിക്കുന്നതിനുവേണ്്ടിയാണ് ആര്‍എസ്എസ് മുഖംമിനുക്കുന്നത്.
മാര്‍ച്ചില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭാ യോഗത്തിലാണ് 91 വര്‍ഷം പഴക്കമുളള യൂണിഫോം മാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. 1939ലാണ് ഇതിനുമുമ്പ് ആര്‍എസ്എസ് യൂണിഫോമില്‍ മാറ്റം വരുത്തിയത്. 1973ല്‍ ഷൂസുകളുടെ സ്ഥാനം ബൂട്ടുകളിലേക്കും 2010ല്‍ ലതര്‍ ബെല്റ്റില്നിന്നു തുണി ബെല്‍റ്റിലേക്കു മാറുകയും ചെയ്തിരുന്നു. കാലത്തിനനുസരിച്ചുളള പരിഷ്കാരങ്ങള്‍ കൊണ്്ടുവരാനാണ് കാക്കി പാന്റ്സിലേക്ക് മാറുന്നതെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു.