ദേശീയ ശ്രദ്ധ നേടിയ കാക്കമു ട്ടൈ എന്ന ചിത്ര ത്തിലൂടെ പ്രശസ്തയായി തമിഴകത്ത് മിന്നി നില്‍ക്കുന്ന ഐശ്വര്യ രാജേഷ് രണ്ടു മലയാള ചിത്രങ്ങളില്‍ നായികയാകുന്നു. മലയാളത്തിലെ രണ്ട് യുവ സൂപ്പര്‍താരങ്ങളുടെ നായികയായാണ് ഐശ്വര്യയുടെ വരവ്. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാള്‍ ഐശ്വര്യയാണ്.
അതിനു പിന്നാലെയാണ് ദുല്‍ഖറിന്റെ നായികയായും ഐശ്വര്യ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഐശ്വര്യ രാജേഷാണ്. ട്വിറ്ററിലൂടെ ഐശ്വര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളാണ് ഐശ്വര്യ. അനുപമ പരമേശ്വരനാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്.
ഇഖ്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. മുകേഷാണ് അച്ഛന്റെ വേഷം ചെയ്യുന്നത്. ദുല്‍ഖറിന്റെ സഹോദരനായി വിനു മോഹനും എത്തുന്നു. തമിഴ്, തെലുങ്ക് നടന്‍ രാജേഷിന്റെ മകളായ ഐശ്വര്യ 2011 ല്‍ അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ വിജയിച്ചതോടെ ഐശ്വര്യയുടെ നല്ല നേരം തെളിയുകയായിരുന്നു.