കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും തെരുവുനായ്ക്കള്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ഇവറ്റകളെ

ktm-kozhiപിടിച്ചുകെട്ടാന്‍ ആരുമില്ലായെന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇക്കുറി ചത്തൊടുങ്ങിയത് 250ഓളം കോഴികളാണ്..നായ്ക്കളുടെ ആക്രമണത്തില്‍ 350ഓളം താറാവുകള്‍ ചത്തതിനു പിന്നാലെയാണ് ഇപ്പോള്‍ കോഴികള്‍ക്കു നേരേ നായ്ക്കളുടെ ആക്രമണം.  മേമ്മുറി പോളച്ചിറയില്‍ ദേവസ്യാച്ചന്റെ ഫാമിലെ 32 ദിവസം പ്രായമായ കോഴികളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ദേവസ്യാച്ചന്റെ വീടിന് സമീപത്താണ് കോഴി ഫാം പ്രവര്‍ത്തിക്കുന്നത്. മൂന്ന് കൂടുകളിലായി 2500ഓളം കോഴികളെയാണ് ദേവസ്യാച്ചന്‍ വളര്‍ത്തുന്നത്. ഇതില്‍ ഒരു കൂട്ടിലാണ് നായ്ക്കള്‍ കയറിയത്. ഈ കൂട്ടില്‍ മാത്രം 1100ഓളം കോഴികളാണ് ഉണ്ടായിരുന്നത്.

പുലര്‍ച്ചെ കോഴികളുടെ കരച്ചില്‍ കേട്ടാണ് ദേവസ്യാച്ചനും കുടുംബാംഗങ്ങളും പുറത്തിറങ്ങി നോക്കിയത്. തങ്ങളെ കണ്ടതും കൂട്ടില്‍ നിന്നു രണ്ട് നായ്ക്കള്‍ ഓടിപ്പോകുന്നത് കണ്ടതായി ദേവസ്യാച്ചന്‍ പറഞ്ഞു.  പല കോഴികളുടെയും കഴുത്തിലാണ് നായ്ക്കള്‍ കടിച്ചത്. നായ്ക്കളെ കണ്ട് പരക്കം പായുന്നതിനിടെയാണ് പല കോഴികളും ചത്തത്. ഒന്നര കിലോയോളം തൂക്കം വരുന്ന കോഴികളാണ് ചത്തവയില്‍ ഏറെയും.

Related posts