കുടപ്പനക്കുന്നില്‍ ജനറേറ്റര്‍ കാടുകയറി നശിക്കുന്നു

tvm-janaratorപേരൂര്‍ക്കട : കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനില്‍ പഴയ കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നതിനു സമീപം ഒരു വര്‍ഷമായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന ജനറേറ്ററാണിത്. പോലീസ് വയര്‍ലെസ് സംവിധാനവുമായി ബന്ധപ്പെട്ട് കറണ്ട് നല്‍കുന്നതിനാണ് ഈ ജനറേറ്റര്‍ ഇവിടെ സ്ഥാപിച്ചത്. ഇതിനു സമീപത്തായി ബിഎസ്എന്‍എല്ലിനു വേണ്ടിയുള്ള ഒരു ജനറേറ്ററുമുണ്ട്. അത് പ്രവര്‍ത്തിക്കുന്നുണ്ട്. വയര്‍ലെസ് സംവിധാനം കന്റോണ്‍മെന്റ് സ്റ്റേഷനു സമീപത്താക്കിയതോടെ ജനറേറ്റര്‍ നോക്കുകുത്തിയായി. എന്നാല്‍ ഇതു പ്രവര്‍ത്തിപ്പിക്കണമെന്നു കളക്ടറേറ്റ് അധികാരികള്‍ക്കു തോന്നുന്നുമില്ല. ഒരു വര്‍ഷമായി ഇത് ഉപയോഗിക്കാതെ കാടുമൂടിക്കിടക്കുന്നു. വല്ലപ്പോഴും ഒന്ന് സ്റ്റാര്‍ട്ട് ചെയ്ത് ജനറേറ്ററിനെ ഓഫാക്കിയിരുന്നുവെങ്കിലും ഇതിനു ജീവനുണെ്ടന്നു പറയാമായിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള ഒരുപകരണം പാഴാക്കിക്കളയാന്‍ എളുപ്പമാണ്, സംരക്ഷിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ കണ്ടില്ല എന്നു നടിക്കരുത്.

Related posts