മോഷ എന്ന ആനയെക്കുറിച്ച് കേട്ടിട്ടില്ലേ. തായ്‌ലന്‍ഡില്‍ നിന്നുള്ള ഇവന്‍ ഇപ്പോള്‍ ബിബിസിയില്‍ വരെ നിറഞ്ഞു നില്‍ക്കുകയാണ്. കാര്യം എന്താണെന്നല്ലേ. ഇവന്റെ ഒരു കാല്‍ കൃത്രിമമാണ്. അതായത്, നമ്മള്‍ മനുഷ്യര്‍ക്കു ഫിറ്റ് ചെയ്യുന്ന പോലെ വെപ്പു കാലാണ് ഇവന്റേത്.
മ്യാന്‍മാര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍വച്ച് ഒരു ബോംബു സ്‌ഫോടനത്തിലാണ് മോഷിന്റെ കാല്‍ നഷ്ടപ്പെടുന്നത്. ഏഴു വയസു പ്രായമുള്ളപ്പോഴാണ് ഈ സംഭവം. ഒരു കൂട്ടം എന്‍ജിനിയര്‍മാരാണ് ആനയ്ക്കു കൃത്രിമ കാല്‍ വച്ചു പിടിപ്പിച്ചത്. ആന വളരുന്നതിനനുസരിച്ച് കാലുകളും മാറ്റും. ഇതു വരെ ഒന്‍പതു കാലുകള്‍ ഇങ്ങനെ മാറ്റിവച്ചു. കൃത്രിമ കാലാണെങ്കിലും സാധാരണ ആനകള്‍ നടക്കുന്നതുപോലെ ഇവനു നടക്കാനാകും. കൃത്രിമ കാലായതിനാലാകം മറ്റു ആനകള്‍ക്കും ഇവനെ ഇഷ്ടമാണ്. കൂട്ടത്തിലുള്ളവര്‍ക്കു മാത്രമല്ല സന്ദര്‍ശകര്‍ക്കും മോഷ പ്രിയങ്കരനാണ്.