കൊട്ടാരക്കര: രണ്ടുവീടുകളില്‍ തീപിടുത്തം. ഒരുവീട് പൂര്‍ണമായും മറ്റൊരുവീട് ഭാഗികമായും കത്തിനശിച്ചു. അമ്പലപ്പുറം റേഷന്‍കട മുക്കിന് സമീപം പ്രകാശ് മന്ദിരത്തില്‍ തങ്കമ്മ, സമീപത്ത് താമസിക്കുന്ന ഇവരുടെ മകന് പ്രസാദിന്റെ വീടുമാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു തീപിടുത്തം. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.തങ്കമ്മ മകളുടെ വീട്ടിലും പ്രസാദും കുടുംബവും ജോലിസ്ഥലത്തുമായിരുന്നതിനാല് വന്ദുരന്തംഒഴിവായി.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീകെടുത്തിയത്. കൊട്ടാരക്കര പോലീസ് കേസെടുത്തു.
കൊട്ടാരക്കരയില്‍ രണ്ടുവീടുകളില്‍ തീപിടുത്തം
