മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യുഡിഎഫിനെയും മുസ്‌ലീം ലീഗിനെയും ആക്രമിക്കുന്നത് കൊടുവള്ളി വിവാദത്തിന്‍റെ മറയ്ക്കാനാണെന്ന് മുസ്‌ലീം ലീഗ് നേതാവ് കെ.പി.എ. മജീദ്. ആർക്കാണ് ബിജെപി ബന്ധമെന്ന് ജനങ്ങൾക്ക് അറിയാമെന്നും മജീദ് പറഞ്ഞു. നേരത്തെ, ജനജാഗ്രതയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കവേ ലീഗിന് ആർഎസ്എസ് ചായ്‌വുണ്ട് എന്ന തരത്തിൽ കോടിയേരി സംസാരിച്ചിരുന്നു.
ആര്‍എസ്എസിനെ എതിര്‍ക്കാനുള്ള പരിമിതി കൊണ്ടാണോ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ടു ലീഗ് എംപിമാര്‍ വോട്ടുചെയ്യാതിരുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട കോടിയേരി കമ്യൂണിസ്റ്റുകാരെക്കാള്‍ ഭേദം നരേന്ദ്രമോദിയാണെന്ന് വേങ്ങര തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥിയായ കെ.എന്‍.എ ഖാദര്‍ പ്രസംഗിച്ചത് അംഗീകരിക്കുന്നുണ്ടോ എന്ന് ലീഗും പാണക്കാട് തങ്ങളും വ്യക്തമാക്കണമെന്നും പറഞ്ഞിരുന്നു.