കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ 753 ബൈക്ക് അപകടങ്ങളുണ്ടായതില്‍ 157 എണ്ണത്തിലും ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നു. 753 അപകടങ്ങളില്‍ 72 പേര്‍ക്കു മരണം സംഭവിച്ചു. മരിച്ചവരില്‍ 29 പേര്‍ ഹെല്‍മറ്റ് ധരിക്കാത്തവരാ യിരുന്നുവെന്നും ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍ അറിയിച്ചു. ബൈക്ക് അപകടം വര്‍ധിച്ച സാഹചര്യത്തില്‍ ഏതാനും ദിവസങ്ങളായി ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് സ്‌പെഷല്‍ ഡ്രൈവ് നടത്തിയതില്‍ 700ല്‍പ്പരം ബൈക്കുകള്‍ പരിശോധിച്ചു വിവിധ തരത്തിലുള്ള കേസുകളെടുത്തു.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്നാല്‍ വിവരം പോലീസിനെ അറിയിക്കുന്നതിനു സ്ഥാപന അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലായിലും തൃക്കൊടിത്താനത്തുമുണ്ടായ ബൈക്ക് അപകടങ്ങളില്‍ മരിച്ച രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്നും ഹെല്‍മറ്റ് ധരിക്കുന്നതു കര്‍ശനമായി പാലിക്കണമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.