കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

KTM-HARTHALതൃശൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തൃശൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മൃഗീയമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് തൃശൂര്‍ ഡിസിസി അറിയിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ അനില്‍ അക്കര എംഎല്‍എയ്ക്കും പരിക്കേറ്റിരുന്നു.

വടക്കാഞ്ചേരി പീഡനക്കേസ് സിപിഎമ്മും സര്‍ക്കാരും അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ മാര്‍ച്ച് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

Related posts