കൊല്ലം :ജില്ലാ ആശുപത്രിയില്‍ ബേണ്‍ കെയര്‍ യൂണിറ്റ് തുടങ്ങുവാന്‍ ആവശ്യമായ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി. മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും കത്ത് നല്കി. കൊല്ലത്ത് ബേണ്‍ കെയര്‍ യൂണിറ്റ് ആരംഭിക്കണമെന്ന എം.പി യുടെ ആവശ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജഗത് പ്രകാശ് നഡാ നല്കിയ കത്തിന് നല്കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ജില്ലാ ആശുപത്രിയില്‍ ബേണ്‍ കെയര്‍ യൂണിറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എം.പി. യെ അറിയിച്ചു. പദ്ധതി നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ ഫോര്‍മാറ്റില്‍ പദ്ധതിയില്‍ സമര്‍പ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യപ്രകാരമാണ് എം.പി സംസ്ഥാന സര്‍ക്കാരിനെ വിവരം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ക്രമങ്ങള്‍ പാലിച്ച് ബേണ്‍ കെയര്‍ യൂണിറ്റ് എത്രയും പെട്ടെന്ന് സാധ്യമാക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു.