ജിഷ വധം: പ്രതിഷേധവുമായി ഒറ്റയാള്‍ പ്രകടനം; കൊടുവള്ളി കരുവമ്പൊയിലിലെ റഫീഖാണ് ഒറ്റയാള്‍ പ്രകടനത്തിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്

jisha-strikeമുക്കം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുക്കത്ത് ഒറ്റയാള്‍ പ്രതിഷേധം. കൊടുവള്ളി കരുവമ്പൊയിലിലെ റഫീഖാണ് ഒറ്റയാള്‍ പ്രകടനത്തിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പത്താം ക്ലാസുകാരനും പെയിന്ററുമായ റഫീഖ്, സമൂഹത്തിന്റെ മനസുകള്‍ തൊട്ടുണര്‍ത്തുന്നതിനാണ് തന്റെ ജോലിക്കുശേഷം സാമൂഹ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.  കൊടുവള്ളി, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഫീഖ് പ്രകടനം നടത്തിയിട്ടുണ്ട്. തെരുവുനായ, ഡല്‍ഹി പീഡനം തുടങ്ങിയ വിഷയങ്ങളിലും റഫീഖ് ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്.

Related posts