ജുവലറിയിലെ മോഷണം: പിടിയിലായ സെയില്‍സ്മാന്‍ വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചതില്‍ കൂടുതല്‍ അന്വേഷണം

pkd-aadarകൊല്ലം: ജില്ലയിലെ ഒരു പ്രമുഖ ജുവലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത  കേസില്‍ കോടയില്‍ ഹാജരാക്കിയ. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഈസ്റ്റ് എസ്‌ഐ രാജേഷ്കുമാര്‍ അറിയിച്ചു. സെയി ല്‍സ്മാന്‍ കൊല്ലം കാവനാട് കേര നഗര്‍ കളീക്കല്‍ വീട്ടില്‍  ബിനു കൃഷ്ണന്‍  (24) ആണ് പിടിയിലായത്.  സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ് സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ ഒരാഴ്ച മുമ്പ് സെയില്‍സ്മാനായി ചേര്‍ന്ന ഇയാള്‍ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ കൊലുസുകള്‍ മോഷ്ടിക്കുകയായിരുന്നു.

രാത്രിയില്‍ജുവലറി അടക്കുന്ന സമയത്ത് സ്വര്‍ണാഭരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനെ തുടര്‍ന്നാണ് കൊലുസുകള്‍ കുറവുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജുവലറി അധികൃതര്‍ ഈസ്റ്റ് പോലീസില്‍ പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്  മോഷ്ടാവിനെ മനസിലാക്കി. തുടര്‍ന്ന് തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ അനിമേഷനില്‍ ഡിപ്ലോമക്കാരനായ ഇയാള്‍ വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചിട്ടുണ്ടെന്നും, ഇതുപയോഗിച്ച് കൊല്ലത്തെ ഒരു ജുവലറിയില്‍ നിന്നും മറ്റൊരാളുടെ ബൈക്ക് കാണിച്ച് 35,000 രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വ്യാജ ആധാര്‍കാര്‍ഡ് നിര്‍മിച്ച് മറ്റുപലര്‍ക്കും നല്‍കിയി|ോയെന്നും പോലീസ അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ് എസ്‌ഐ പറഞ്ഞു.

Related posts