ഞാന്‍ ഒരു കല്യാണം കഴിക്കുകയാണ്; ഫേസ് ബുക്കിലൂടെ വിവാഹ വാര്‍ത്ത അറിയിച്ച് ദിലീപ്

l-dileepകൊച്ചി: ഞാന്‍ ഇന്ന് ഒരു കല്യാണം കഴിക്കുകയാണ് എന്നറിയിച്ചുകൊണ്ടാണ് ദിലീപ് തന്റെ വിവാഹക്കാര്യം ഫേസ് ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. തന്റെ ജീവിതത്തിലെ വലിയൊരു സംഭവം, വിവാഹം എല്ലാവരെയും അറിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു വിവാഹം കഴിക്കാമെന്ന് തോന്നി. മകള്‍, അമ്മ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരോടും ആലോചിച്ചുറപ്പിച്ചശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞ ആളുതന്നെയാണ് എന്റെ കൂട്ടുകാരി. ഞാന്‍ വേറൊരു വിവാഹം കഴിച്ചാല്‍ ശരിയാകില്ലെന്ന് തോന്നിയിട്ടു തന്നെയാണ്. എന്നെ സ്‌നേഹിക്കുന്ന എല്ലാവരുടെയും പ്രാര്‍ഥനയും സപ്പോര്‍ട്ടും ഉണ്ടാകണം. പിന്നീടുള്ള കാര്യങ്ങള്‍ പുറകെ അറിയിക്കാം.

മറ്റൊരു തരത്തിലും ഇതിനെ വളച്ചൊടിക്കരുതെന്നും ദിലീപ് വ്യക്തമാക്കി. കൊച്ചി വേദാന്ത ഹോട്ടലില്‍ വിവാഹ ചടങ്ങു നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഹോട്ടലില്‍ നിന്ന് ദിലീപ് ഫേസ് ബുക്ക് ലൈവില്‍ എത്തിയത്.

കൗമാരക്കാരിയായ മകളെ  ഭീഷണിപ്പെടുത്തി പിതാവ് പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം; മാതാവിന്റെ പരാതിയില്‍ പിതാവിനെ അറസ്റ്റു ചെയ്തു

Related posts