തലയല്‍ സ്മരണയില്‍ നെയ്യാറിന്‍ തീരം; ഇന്ന് വിപുലമായ അനുസ്മരണ പരിപാടികള്‍

TVM-THALAYALസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഒരു ജീവിതത്തില്‍ തന്നെ പല ജീവിതങ്ങള്‍ ജീവിച്ച കലാകാരന്‍ തലയല്‍ എസ്. കേശവന്‍ നായരുടെ വിയോഗത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. തലയലിന്റെ സ്മരണാര്‍ഥം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍  വിപുലമായ പരിപാടികള്‍ക്കും ഇന്ന് ജന്മനാട് സാക്ഷ്യം വഹിക്കും. നവീന വില്‍പ്പാട്ട് ആചാര്യനായിരുന്ന തലയല്‍ കേശവന്‍നായര്‍ അഭിഭാഷകന്‍, ആധ്യാത്മിക പ്രഭാഷകന്‍, നടന്‍, പത്രപ്രവര്‍ത്തകന്‍, ജനപ്രതിനിധി, കവി, കഥാഗാന രചയിതാവ്, പ്രസാധകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്തമായ തലങ്ങളില്‍ സഫലമായ ജീവിതത്തിന്റെ ഉടമയായിരുന്നു.

തെക്കന്‍ കേരളത്തിന്റെ തനത് കലാരൂപമായ വില്‍പ്പാട്ടില്‍ കാലാനുസൃതമായ പരിഷ്ക്കാരങ്ങള്‍ വരുത്തി നവീന വില്‍പ്പാട്ടാക്കി അന്‍പത് വര്‍ഷത്തിനിടയില്‍ മൂവായിരത്തി ലധികം വേദികളില്‍ വിജയകരമായി അവതരിപ്പിച്ച ചരിത്രമായിരുന്നു അദ്ദേഹത്തിന്റേത്.  പട്ടം താണുപിള്ളയുടെ കേരളജനതയിലെ സഹപത്രാധിപര്‍, ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ് സ്ഥാപകാംഗം, നെയ്യാറ്റിന്‍കര നഗരസഭയിലേയ്ക്ക് എതിരി ല്ലാതെ തെരഞ്ഞെടു ക്കപ്പെട്ട കൗണ്‍സി ലര്‍ എന്നിങ്ങനെ നെയ്യാറ്റിന്‍കരയുടെ നിറസാന്നിധ്യമായിരുന്ന തലയല്‍ യുവാക്കളോടൊപ്പം, അവരെക്കാള്‍ ചുറുചുറുക്കോടെ വിവിധ കര്‍മപദ്ധതികളില്‍ വ്യാപരിക്കുകയും ഊര്‍ജസൂര്യനെപ്പോലെ പ്രേരണയും പ്രോത്സാഹനവും പകര്‍ന്ന് മികച്ച രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഭംഗിയായി നിര്‍വഹിക്കാന്‍ പ്രചോദ നമാവുകയും ചെയ്തു.

അഗാധ മായ പാണ്ഡിത്യത്തിന്റെ നിറകുട മാ യിരിക്കെ തന്നെ തനി ഗ്രാമീണഭാഷയിലുള്ള സംസാരശൈലിയും മീശ പിരിച്ചുള്ള പ്രകടനവുമെല്ലാം നെയ്യാറ്റി ന്‍കരയുടെ അഭിമാ നമായിരുന്നു.  അതുകൊണ്ടുതന്നെ എല്ലാ തലമുറക്കാര്‍ക്കും ഒരുപോലെ പ്രിയംകരനാ യിരുന്ന അദ്ദേഹ ത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാ ര്‍ന്ന പരിപാടികളാണ് നാട്ടിലെങ്ങും ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ ഇന്ന് വൈകുന്നേരം നാലിന് സ്വദേശാഭിമാനി വില്‍പ്പാട്ട്. അഞ്ചിന് ചേരുന്ന യോഗം  മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

കെ. ആന്‍സലന്‍ എംഎല്‍എ, സി.കെ ഹരീന്ദ്രന്‍ എംഎല്‍എ,  നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ, നിംസ് എംഡി ഫൈസല്‍ഖാന്‍, സഹകരണ ഓംബുഡ്‌സ്മാന്‍ കെ. മോഹന്‍ദാസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഡി. വേലായുധന്‍നായര്‍, ഗാന്ധിമിത്രമണ്ഡലം പ്രസിഡന്റ് എം. വേണുഗോപാലന്‍തമ്പി, ആശ്രയ ട്രസ്റ്റ് പ്രസിഡന്റ് അയണിത്തോട്ടം കൃഷ്ണന്‍നായര്‍, ആശ്രയ പ്രസിഡന്റ് അഡ്വ. തലയല്‍ പ്രകാശ്, വി. കേശവന്‍കുട്ടി, കെ.പി ശ്രീകണ്ഠന്‍നായര്‍ എന്നിവര്‍ പ്രസംഗിക്കും.  സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്താ ഭിമുഖ്യത്തില്‍ ഒരാഴ്ചത്തെ പരിപാടികളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ഒമ്പതിന് ആരംഭിച്ച വാരാചരണം 16 ന് തലയല്‍ അനുസ്മരണ സമ്മേളനത്തോടുകൂടി സമാപിക്കും.

Related posts