തലവൂരില്‍ സംഘര്‍ഷം : ഒരാള്‍ പിടിയില്‍

ktm-arrestപത്തനാപുരം: തലവൂര്‍ സംഘര്‍ഷം ,ഒരാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം തലവൂര്‍ കുരായില്‍ നടന്ന ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ഒരാളെ പോലീസ് പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകനായ തലവൂര്‍ ശ്രീജിത്ത് ഭവനില്‍ രഞ്ജിത്തിനെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ സ്ത്രീകളുള്‍പ്പെടെ പതിമൂന്ന്‌പേര്‍ക്ക്പരിക്കേറ്റിരുന്നു. സംഘടനാപ്രവര്‍ത്തകര്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ പരസ്പരമുന്നയിച്ചിരുന്ന ആരോപണങ്ങളെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഇതിനിടെ സംഘര്‍ഷത്തിന് കാരണക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് ബിജെപിനേതൃത്വംആരോപിച്ചു. സിപിഎമ്മി ന്റെയും, ബിജെപിയുടെയും മുതിര്‍ന്ന നേതാക്കളിടപെട്ട് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

Related posts