സത്യന് അന്തിക്കാടിന്റെ ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും മുകേഷും തൃശൂര്‍ക്കാരായ അച്ഛനും മകനുമാകുന്നു. ധനികരായ ഒരു ബിസിനസ് കുടുംബത്തിലെ അംഗങ്ങളാണിവര്‍.അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണ് ഇതെന്നും അച്ഛന്റെ വേഷം അവതരിപ്പിക്കുന്നത് നടന് മുകേഷാണെന്നും സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞു. ബിസിനസ് ഉപജീവനമാര്‍ഗമായ കുടുംബമാണ് അവരുടേത്.
മമ്മൂട്ടിയും മുകേഷും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മുകേഷും ദുല്‍ഖറും ഒരുമിച്ച് അഭിനയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഫാമിലി എന്റര്ടെയ്നര് എന്നു കേള്‍ക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചുക്കഴിഞ്ഞു. ജൂലൈയില്‍ ഷൂട്ടിംഗ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ ചിത്രീകരണ സ്ഥലങ്ങള്‍ തിരയുകയാണ്. തൃശൂരില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുക. തൃശൂരുകാരനായി മമ്മൂട്ടി അഭിനയിച്ച പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഏറ്റവും മികച്ചവയില്‍ ഒന്നാണ്.