ദൃശ്യങ്ങള്‍ സിസിടിവിയില്‍! ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ കൊലപാതകം: അന്വേഷണം ശക്തമാക്കി; ചെന്നൈയില്‍ ഈ മാസം നടക്കുന്ന അഞ്ചാമത്തെ കൊലപാതകം

sWATHYചെന്നൈ: വനിതാ എന്‍ജിനിയറെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെയാണ് നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വനിതാ എന്‍ജിനിയറെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. ചെങ്കല്‍പട്ടിനു സമീപം മരൈമലൈനഗര്‍ മഹീന്ദ്രടെക് പാര്‍ക്കിലെ ഇന്‍ഫോസിസ് ഐടി കമ്പനി ജീവനക്കാരി എസ്. സ്വാതി (23)ആണു കൊല്ലപ്പെട്ടത്.

ജോലി സ്ഥലത്തേക്കു പോകാന്‍ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്ക്കവേ രാവിലെ ഏഴിനാണ് അജ്ഞാതന്‍ ഇവരെ വധിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ഇവരുടെ സമീപത്തെത്തിയ 30 വയസ് പ്രായമുള്ളയാള്‍ വഴക്കിടുകയും പിന്നീട്, കൈയില്‍ കരുതിയ അരിവാളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണശേഷം അയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ സ്വാതിയെ കൊണ്ടുവിട്ട പിതാവ് സന്ദാനഗോപാലകൃഷ്ന്‍ മടങ്ങിപ്പോയ ഉടനെയായിരുന്നു ആക്രമണം. നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനു സമീപത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണ് സ്വാതിയുടെത്. ജൂണ്‍ അഞ്ചിന് അഡ്വ. മുരുകന്‍, ഏഴിന് ഫൈനാന്‍സ് ഉടമ ജെ. പരസ്മാല്‍, 16ന് അഡ്വ. അഖില്‍, 22ന് രവിയെന്ന ഗൃഹനാഥന്‍ എന്നിവരാണ് വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയെങ്കിലും കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നത് പോലീസിന് തലവേദനയാകുന്നുണ്ട്.

Related posts