നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

TVM-NALININETTOതിരുവനന്തപുരം: ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കറിനെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. സിപിഎം സംസ്ഥാന സമിതി അംഗമായ പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു. പ്രഭാവര്‍മയെ മാധ്യമങ്ങളുടെ ചുമതലയുള്ള സ്‌പെഷല്‍ സെക്രട്ടറിയായും നിയമിച്ചു. എം. ശിവശങ്കര്‍ ഒഴിഞ്ഞ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പി.എച്ച്. കുര്യനെ നിയമിച്ചേക്കും.

Related posts