ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാം. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) നര്‍സിംഗ് യാദവിന് ഇക്കാര്യത്തില്‍ അനുമതി നല്കി. ഇതോടെ റിയോ ഒളിംപിക്സില്‍ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നര്‍സിംഗ് മത്സരിക്കും.
നേരത്തെ, ഉത്തേജകമരുന്ന് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു നര്‍സിംഗ് യാദവിന്റെ വാദം. താന്‍ മരുന്നടിച്ചിട്ടില്ലെന്നും തനിക്ക് നല്കിയ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് ആരോ കലര്‍ത്തിയതാണെന്നും യാദവ് ഉത്തേജക വിരുദ്ധ സമിതിക്കു മുമ്പാകെ അറിയിച്ചു.ഈ വിശദീകരണം അംഗീകരിച്ചാണ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ നാഡ നര്‍സിംഗിന് അനുമതി നല്‍കിയതെന്നാണ് സൂചന.