നിരന്തര അപകടങ്ങളെ തുടര്‍ന്ന് അശാസ്ത്രീയമായി നിര്‍മ്മിച്ച ഹമ്പുകള്‍ നാട്ടുകാര്‍ നീക്കം ചെയ്തു

alp-humbചെങ്ങന്നൂര്‍: അശാസ്ത്രീയമായി റോഡില്‍ നിര്‍മിച്ചതിനെത്തുടര്‍ന്ന് അപകടക്കെണിയായ ഹമ്പുകള്‍ നാട്ടുകാര്‍ നീക്കം ചെയ്തു. പുലിയൂര്‍ പഞ്ചായത്തിലെ തിങ്കളാമുറ്റം ജംഗ്ഷനിലെ ഉണ്ടായിരുന്ന മൂന്ന് ഹമ്പുകളില്‍ രണ്ടെണ്ണമാണ് നാട്ടുകാര്‍ സംഘടിച്ച് നീക്കം ചെയ്തത്്. തുടര്‍ച്ചയായ വാഹനാപകടങ്ങളെത്തുടന്നാണ്് നാട്ടുകാര്‍ നീക്കം ചെയ്തത്്. നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്ന അശാസ്ത്രീയ ഹമ്പ് ജംഗ്ഷനില്‍ നിന്നും മാറ്റി ശാസ്ത്രീയമായ രീതിയില്‍  നിര്‍മിച്ച് അടയാളം രേഖപ്പെടുത്തുന്നതിന് നടപടിയെടുക്കണമെന്ന്് വകുപ്പ്് അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകിരുന്നതിനെ തുടര്‍ന്നാണ് മുന്‍പഞ്ചായത്ത്് അംഗം ഫിലിപ്പ്് ജോണിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നീക്കം ചെയ്തത്.

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി-മലയില്‍പടി-തിങ്കളാമുറ്റം-പെരുമ്പഴക്കടവ് പൊതുമരാമത്ത്് റോഡില്‍ തിങ്കളാമുറ്റം ജംഗ്ഷനിലുള്ള അശാസ്ത്രീയ ഹമ്പ് മൂലം ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. എം.സി റോഡില്‍ പന്തളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക്് ചെങ്ങന്നൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ പുലിയൂര്‍,ബുധനൂര്‍, മാന്നാര്‍ ഭാഗത്തേക്ക്് പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉള്‍പ്പടെ നിരവധി വലിയ വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നന്നത്. മൂന്ന് ചെറിയ ഹമ്പുകള്‍ യോതൊരു ശാസ്ത്രീയതയുമില്ലാതെ അടുത്തടുത്ത് നിര്‍മിച്ചതുമൂലം ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെടുക നിത്യസംഭവമാണ്.

ഇക്കഴിഞ്ഞ ദിവസവും രാത്രി 7.30ഓടെ ബൈക്കിലെത്തിയ ദമ്പതികള്‍ അപകടത്തില്‍ പെടുകയും തലയ്ക്ക്് ഗുരുതരമായി പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുമാണ്. കെഎസ്ആര്‍ടിസി ബസ്് ഹമ്പില്‍ കയറുമ്പോള്‍ നില്‍ക്കുന്ന യാത്രക്കാരുടെ തല ബസിന്റെ മേല്‍ത്തട്ടില്‍ ഇടിച്ച് പരിക്കേല്‍ക്കുക പതിവാണ്. ഗാതാഗത തിരക്കുള്ള ഈ പൊതുമരാമത്ത് റോഡിലെ എല്ലാം അശാസ്ത്രീയ ഹംപുകളും ഉടന്‍തന്നെ നീക്കം ചെയ്ത് ആവശ്യമായ സ്ഥലങ്ങളില്‍ മാത്രം ശാസ്ത്രീയമായ അളവില്‍ പുതിയത് നിര്‍മിക്കണമെന്നും അല്ലാത്തപക്ഷം ഇളക്കി മാറ്റി അപകടം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുമെന്നും  നാട്ടുകാര്‍ പറഞ്ഞു.

Related posts