നേഹ ഇനി… ലാലേട്ടനൊപ്പം

Neha060816മമ്മൂട്ടിയുടെ കസബയിലൂടെ മലയാ ളികളുടെ ശ്രദ്ധ നേടിയ താരം നേഹ സക്‌സേന ഇനി അഭിനയിക്കുന്നതു മോഹന്‍ലാ ലിനൊപ്പം. മലയാളത്തിലെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒപ്പുവച്ചിരിക്കുകയാണ് നേഹ. ഒരു എന്‍ആര്‍ ഐ പെണ്‍കുട്ടിയായ ജൂലിയെന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍ അവതരിപ്പി ക്കുന്നതെന്ന് നേഹ പറയുന്നു. മോളിവുഡി ലെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം ആദ്യം തന്നെ അഭിനയി ക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും താരം മറച്ചുവയ്ക്കുന്നില്ല.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വളരെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിലേത് എന്ന് സൂചിപ്പിച്ച നേഹ കഥാപാത്രത്തെ ക്കുറിച്ച് കൂടുതല്‍ പറയാന്‍ തയാറായില്ല. വി.ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി യുള്ള ചിത്രത്തില്‍ മീന, രാഹുല്‍ മാധവ്, അനൂപ് മേനോന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related posts