പത്തനംതിട്ട: യുഡിഎഫിന്റെ സുരക്ഷിത മേഖലയെന്നു വിശേഷണമുള്ള പത്തനംതിട്ടയില്‍ മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടത് വരുംദിവസങ്ങളില്‍ ജില്ലയില്‍ പൊട്ടിത്തെറി സൃഷ്ടിക്കും. അഞ്ച് മണ്ഡലങ്ങളില്‍ നാലിലും വിജയിച്ച എല്‍ഡിഎഫ് ഇത്തവണ യുഡിഎഫിനേക്കാള്‍ 35,235 വോട്ടുകള്‍ കൂടുതല്‍ നേടി. യുഡിഎഫിന്റെ വോട്ടുകളില്‍ കോന്നിയൊ ഴികെ എല്ലായിടത്തും കുറവുണ്ടായിട്ടുണ്ട്. ബിഡിജെഎസ്, ബിജെപി സഖ്യം യുഡിഎഫി നാണ് കനത്ത വെല്ലുവിളിയായത്.
ഇതോ ടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മകള്‍ പ്രചാരണരംഗത്തെ പാളിച്ചകള്‍ തുടങ്ങിയവയും പരാജയ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. സാമുദായികമായ ചേരിതിരിവും സിറ്റിംഗ് എംഎല്‍എമാരോടുള്ള എതിര്‍പ്പുകളും പരാജയകാരണങ്ങളായി വിലയിരുത്തപ്പെടു മ്പോള്‍ നേതൃത്വത്തിനു നേരെയും സ്ഥാനാര്‍ഥി കളായിരുന്നവര്‍ക്കും ഇവയ്‌ക്കൊക്കെ മറുപടി കണെ്ടത്തേണ്ടിവരും. യുഡിഎഫിലെ പ്രമുഖ കക്ഷി നേതാക്കള്‍ എല്ലാം തന്നെ തെരഞ്ഞെ ടുപ്പ് പരാജയത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാണ്.
ഇതാദ്യമായാണ് ജില്ലയില്‍ ഇത്തരത്തില്‍ ഒരു ചരിത്രനേട്ടം എല്‍ഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും കുറിക്കുന്നത്. റാന്നി, തിരുവല്ല, അടൂര്‍ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ ത്തുകയും ആറന്മുള പിടിച്ചെടു ക്കുകയും ചെയ്തു. കോന്നിയില്‍ മാത്രമാണ് യുഡിഎഫ് വിജയി ച്ചത്. ഇത്തവണ അഞ്ച് മണ്ഡലങ്ങളിലായി എല്‍ഡിഎഫ് 3,11,037 വോട്ട് സ്വന്തമാക്കി. യുഡിഎഫിന് 2,75,802 വോട്ടാണ് ലഭിച്ചത്. എന്‍ഡിഎ 1,40,199 വോട്ടും നേടി. 2011ല്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ 3265 വോട്ടുകള്‍ മാത്രമേ കൂടുതലായുണ്ടായിരുന്നുള്ളൂ. അന്ന് യുഡിഎഫ് 2,97,436 വോട്ടുകളാണ് അഞ്ച് മണ്ഡലങ്ങളിലായി കരസ്ഥമാക്കിയത്.
എല്‍ഡിഎഫ് 3,00,701 വോട്ടുകളും നേടിയിരുന്നു. ബിജെപിക്ക് 37, 493 വോട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത്തവണ പോള്‍ ചെയ്തതിന്റെ 19 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയ ബിജെപി – ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ 2011ല്‍ ബിജെപി നേടിയതിനേക്കാള്‍ 1,02,706 അധിക വോട്ടുകളും നേടി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പു മുതലാണ് ജില്ലയില്‍ ബിജെപി വോട്ടുകളില്‍ വര്‍ധന കണ്ടുതുടങ്ങിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 1,02,846 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ലഭിച്ചു. 2014ല്‍ യുഡിഎഫാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്. അഞ്ച് മണ്ഡലങ്ങളിലും ലീഡ് ചെയ്ത അവര്‍ 2,68,988 വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു. എല്‍ഡിഎഫിന് 2,25,453 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എല്ലാംതന്നെ വ്യക്തമായ ഭൂരിപക്ഷവും നേടിയെന്നതും ഇത്തവണത്തെ പ്രത്യേകതയായി. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെട്ട ശേഷമുള്ള രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പും എല്‍ഡിഎഫിനാണ് നേട്ടമുണ്ടാക്കിയത്. ജില്ലാ രൂപീകരണത്തിനുശേഷം ആദ്യമായി നടന്ന 1982ലെ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഏഴ് മണ്ഡലങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ച ത്1987ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ നാലിടത്ത് എല്‍ഡിഎഫ് വിജയിച്ചിരുന്നു. 1991ല്‍ ഒരിടത്തു മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. 1996ല്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം വീശിയപ്പോഴും ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. 2001ല്‍ റാന്നി മാത്രമാണ് ലഭിച്ചത്. 2006ല്‍ എല്‍ഡിഎഫ് ഭരണത്തിലെത്തിയപ്പോള്‍ ജില്ലയില്‍ നിന്നു ഭരണമുന്നണിക്ക് മൂന്ന് എംഎല്‍എമാര്‍ ഉണ്ടായി.
നേട്ടങ്ങള്‍ വോട്ടാക്കി അടൂര്‍ പ്രകാശ്, എല്‍ഡിഎഫ് വോട്ടുകള്‍ കുറഞ്ഞു
കോന്നി: പത്തനംതിട്ട ജില്ലയിലെ മറ്റു നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ഭൂരിപക്ഷം വര്‍ധിപ്പിച്ചു. കോന്നി മണ്ഡലത്തിലെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രചാരണം അടൂര്‍ പ്രകാശിന്റെ ജനസമ്മതി വര്‍ധിപ്പിച്ചു. ജില്ലയില്‍ യുഡിഎഫിന് വോട്ടു വര്‍ധിച്ച മണ്ഡലമാണ് കോന്നി. അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം 2011ല്‍ 14,895 വോട്ടുകളായിരുന്നത് ഇത്തവണ ഭൂരിപക്ഷം 20738 വോട്ടായി വര്‍ധിച്ചു. എല്‍ഡിഎഫ് വോട്ടുകളില്‍ കുറവുണ്ടായി. 2011ല്‍ 57950 വോട്ടുകള്‍ ഉണ്ടായിരുന്നത് 52052 ആയി കുറഞ്ഞു. ബ്ിജെപി വോട്ടുകളില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വര്‍ധനയുണ്ടെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല.