പ്രഭാസിന് കല്യാണം

prabhasബാഹുബലി നായകന്‍ പ്രഭാസ് വിവാഹിതനാകുന്നു. ബാഹുബലി ചിത്രത്തിനായി കരാറൊപ്പിട്ടതു മുതല്‍ മൂന്ന് വര്‍ഷത്തേക്ക് വിവാഹം പോലും വേണ്ടെന്നു വച്ചിരിക്കുകയായിരുന്നു താരം. എന്നാല്‍ ബാഹുബലി 2വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാലുടന്‍ പ്രഭാസ് വിവാഹിതനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയതായും അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് വീട്ടുകാര്‍ നിശ്ചയിച്ച പെണ്‍കുട്ടിയെയാണ് പ്രഭാസ് വിവാഹം ചെയ്യുന്നതെന്നാണ്. വിശാഖപട്ടണത്തെ ഒരു തെലുങ്ക് കുടുംബത്തിലെ അംഗമാണത്രേ പെണ്‍കുട്ടി. ചലച്ചിത്ര രംഗവുമായി ബന്ധമില്ലെങ്കിലും പ്രഭാസിന്റെ ബന്ധുവാണ് വധുവെന്നും ഡിസംബറില്‍ വിവാഹനിശ്ചയവും അടുത്ത വര്‍ഷം വിവാഹവും ഉണ്ടാകുമെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ വിവാഹവാര്‍ത്ത യെക്കുറിച്ച് പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts