ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എഞ്ചിനിൽ തീ പടർന്നത്.
148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽനിന്ന് പുറത്തിറക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.