ഇരിട്ടി: പുന്നാട് നടന്ന ബസപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാനായി നടത്തുന്ന സഹായ ധന ശേഖരണത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. വിവിധ ദിവസങ്ങളിലായി ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ അന്നത്തെ കളക്ഷന്‍ കുടുംബ സഹായ നിധിയിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.
സ്വാതന്ത്ര്യദിനത്തിന്റെ അന്ന് മാത്രം 30 ബസുകള്‍ ഈ ആവശ്യത്തിലേക്ക് കളക്ഷന്‍ തുക മാറ്റി വെയ്ക്കും. പുന്നാട് കഴിഞ്ഞ മാസം നടന്ന അപകടത്തില്‍ രണ്ട് ബസിന്റെയും ഡ്രൈവര്‍മാര്‍ ഉള്‍പെടെ മൂന്ന് പേര് മരിച്ചിരുന്നു. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ചഡ്രൈവര്മാര്. നഗരസഭ ചെയര്മാന് പി.പി അശോകന് അധ്യക്ഷത വഹിച്ചു. സഹയാകമ്മറ്റി കണ്‍വീനര്‍ വൈ.വൈ മത്തായി, എസ്.ഐ കെ. സുധീര്‍, അജയന് പായം, സത്യന്കൊമ്മേരി, വി.പി പോള്‍, എന്‍.ചന്ദ്രന്, സുധീഷ് തുടങ്ങിയവര്‍പ്രസംഗിച്ചു.