തൃശൂര്‍: ബസിന്റെ ചക്രം കയറി കാല് മുറിച്ചുനീക്കേണ്ടി യുവതിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ വിധിച്ചു. പുഴയ്ക്കല്‍ കണ്ടിപ്പറമ്പില്‍ കണ്ണന്‍െറ ഭാര്യ ലജിത(31)യ്ക്കാണ് 25,31,847 രൂപയും ഇതിന് ഒമ്പതു ശതമാനം പലിശയും കൂടാതെ കോടതിചെലവുകളും ഉള്‍പ്പെടെ 35,43,847 രൂപ നല്കാന് ട്രൈബ്യൂണല്‍ ജഡ്ജ് പി.പി.സെയ്തലവി ഉത്തരവിട്ടത്.
2012 ജൂലൈ അഞ്ചിനു പുഴയ്ക്കലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലജിത വീടുകളില്‍ വീട്ടുജോലികള്‍ ചെയ്താണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. പലരില്‍നിന്നുള്ള സഹായത്താലായിരുന്നു ചികിത്സ നടത്തിയത്. കയറുന്നതിനുമുമ്പ് ബസെടുത്തതിനെതുടര്ന്ന്് തെറിച്ചുവീണ് പിന്‍ചക്രം കാലില്‍ കയറിയിറങ്ങുകയായിരുന്നു.
കൃത്രിമക്കാല്‍ വയ്ക്കുന്നതിന് പ്രത്യേകമായി സംഖ്യ വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയോടാണ് നഷ്ടപരിഹാര തുക നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ഫ്രാന്‍സീസ് കുരിയന്‍, പി.പി.പ്രദീഷ് എന്നിവര്‍ ഹാജരായി.