കൊല്ലം: ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 125 ാം ജന്മദിനാഘോഷത്തിന്റെയും കലാഭവന്‍മണിയുടെ സ്മരണാര്‍ഥവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ കെഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവോഥാനം : ഡോ. ബി. ആര്‍. അംബേദ്ക്കര്‍ മുതല്‍ കലാഭവന്‍മണി വരെ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കും.
മുന്‍മന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ അധ്യക്ഷത വഹിക്കും. കേരള ശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോ.ബി.എ.രാജാകൃഷ്ണന്‍, സിനിമാനടന്‍ കൊല്ലം തുളസി, അഡ്വ. എ. ഷാനവാസ് ഖാന്‍, ബീഡി ആന്‍ഡ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കോയിവിള രാമചന്ദ്രന്‍, കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കെഡിഎഫിന്റെയും പോഷകസംഘടനകളുടെയും സംസ്ഥാന നേതാക്കളാ യ പി.കെ. രാധ, ബോബന്‍.ജി.നാഥ്, കെ. ഭരതന്‍, കെ. മദനന്‍, എം. ബിനാന്‍സ്, വി.ആര്‍. ബൈജു, എ. രതീഷ്, എസ്.പി. മഞ്ജു തുടങ്ങിയവര്‍ പ്രസംഗിക്കും.