മലയിന്‍കീഴില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

ktm-currentകാട്ടാക്കട:  മലയിന്‍കീഴില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. പരാതി പറഞ്ഞാലും പരിഹാരമില്ല യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറില്‍ പത്തും പതിനഞ്ചും പ്രാവശ്യമാണ് വൈദ്യുതി നിലയ്ക്കുന്നത്.മലയിന്‍കീഴ്, പേയാട്, മാറനല്ലൂര്‍ എന്നീ ഇലക്ട്രിക് സെക്ഷന്റെ പരിധിയിലാണ് വൈദ്യുതി മുടക്കം പതിവായത്. പരാതിപ്പെട്ടാല്‍ പോലും കെഎസ്ഇബി അധികൃതര്‍ അനങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ലെവന്‍ കെവിയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഘട്ടത്തില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്‍കൂട്ടി അറിയിക്കാറുണ്ടെങ്കിലും വൈകുന്നേരവും മഴ കണ്ടാലും കാറ്റ് വീശിയാലും ഉടന്‍ വൈദ്യുതി മുടങ്ങല്‍ പതിവാണ്.

മുന്‍കൂട്ടിയുള്ള അറിയിപ്പിന് പുറമേ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടക്കമുണ്ടാകാറുണ്ട്.ഓഫീസിലേക്ക് വിളിച്ചാല്‍ ഫോണ്‍ അറ്റന്റ് ചെയ്യാറില്ല. പേയാട് ചീലപ്പാറ കെഎസ്ഇബിയുടെ കസ്റ്റമര്‍ കെയര്‍ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ എപ്പോഴും തിരക്കിലെന്നാകും മറുപടി. വൈദ്യുതി മുടങ്ങുമ്പോഴും ലൈന്‍ പൊട്ടിവീണ വിവരമറിയിക്കാനും കഴിയാറില്ല.ഫോണ്‍ ബോധപൂര്‍വം തകരാറിലാക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ എപ്പോള്‍ പുനഃസ്ഥാപി ക്കുമെന്ന് വ്യക്തമായ മറുപടി കിട്ടാറേയില്ല. ജീവനക്കാരുടെ അപര്യാപ്ത തയുണ്ടെന്നാണ് ചില ജീവനക്കാര്‍ നല്‍കുന്ന വിവരം. വൈദ്യുത കമ്പി പൊട്ടി വീണ വിവരം അറിയി ക്കാനായി ഫോണ്‍ ചെയ്ത് ഒടുവില്‍ നാട്ടുകാര്‍ എ ഇയുടെ സ്വകാര്യ ഫോണ്‍ നമ്പരില്‍ വിവരമറിയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുവെന്ന ആക്ഷേപവുമുണ്ട്. മലയിന്‍കീഴ്, ബ്ലോക്ക്‌നട, മണപ്പുറം, പാലോ ട്ടുവിള, ശാന്തുമൂല, കരിപ്പൂര്, തച്ചോട്ടുകാവ്, മാറനല്ലൂര്‍, പോങ്ങുംമൂട്, കണ്ടല, ചീനിവിള, ഊരൂട്ടമ്പലം, വണ്ടനൂര്‍, എരുത്താവൂര്‍, പേയാട്, ചീലപ്പാറ, വിളപ്പില്‍ശാല, പുളിയറക്കോണം, പൊറ്റയില്‍, ഈഴക്കോട്, വിളവൂര്‍ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടക്കം  പതിവായിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ വോള്‍ട്ടേജ് കൂടി വന്ന് വയറിംഗ് നശിക്കുകയും ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടാവുകയും ചെയ്തിട്ടുണ്ട്.

Related posts