മായമില്ലാത്ത മാമ്പഴങ്ങളുമായി കര്‍ഷക കൂട്ടായ്മ

TVM-MAMBHASHAMനേമം : മായമില്ലാത്ത  മാമ്പഴങ്ങ ളുമായി  പള്ളിച്ചലിലെ കര്‍ഷക കൂട്ടായ്മയായ സംഘമൈത്രി.   സംഘമൈത്രിയുടെ ഗ്രാമപ്രദേശ ങ്ങളിലെ സെന്ററുകള്‍ വഴിയു  അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് കര്‍ണ്ണാടക അതിര്‍ത്തിയിലെ  കൃഷ്ണഗിരി തോട്ടത്തില്‍ നിന്നും  നേരിട്ട്   കൊണ്ടുവരുന്നതുമായ മാങ്ങകളാണ്    സംഘമൈത്രിയുടെ പള്ളിച്ചലിലെ റൈപ്പനിംഗ് ചേമ്പറില്‍ വച്ച് പഴുപ്പിച്ചെടു ക്കുന്നത്.  ഇങ്ങനെ പഴുപ്പിച്ചെടു ക്കുന്ന നാടന്‍ മാമ്പഴങ്ങള്‍  സംഘമൈത്രിയുടെ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കുന്നത്.  പ്രകൃതിദ ത്തമായ എത്തിലിന്‍ ഗ്യാസ് കടത്തിവിട്ടാണ് മാങ്ങകള്‍ പഴുപ്പിക്കുന്നത്.

സാധാരണ മാമ്പഴങ്ങള്‍ പഴുപ്പിക്കാന്‍ കാര്‍ബൈഡ് എത്തിലിന്‍ ഉപയോഗിക്കുമ്പോള്‍ പഴങ്ങളില്‍ നിന്നും വേര്‍തി രിച്ചെടുക്കുന്ന പ്രകൃതിദത്തമായ എത്തിലിന്‍ ഗ്യാസാണ് ഇവിടെ ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നുമാണ് പ്രകൃതിദത്ത ഗ്യാസ് സംഘമൈത്രി വാങ്ങുന്നത്. ശീതികരിച്ച മുറികളിലാണ് മാമ്പഴങ്ങള്‍ പെട്ടികളില്‍ സൂക്ഷിക്കുന്നത്.  മാങ്ങളില്‍  വമ്പനായ ഹിമപസാന്ത് മുതല്‍ ഏറ്റവും ചെറിയ മാങ്ങയായ  ചക്കരകുട്ടി വരെയുള്ള  മാമ്പഴങ്ങളാണ് വില്‍പ്പനയ്ക്കായി തയ്യാറായിട്ടുള്ളത്.

ഹിമാപസന്ത്-70, മല്ലിക- 70 നാടന്‍ വരിയ്ക്ക -80 മാല്‍ഗോവ -60,  ചക്കരക്കുട്ടി-40 അല്‍ഫോണ്‍സ-70 ബംഗാരപ്പള്ളി-55, തുടങ്ങിയ തരം മാമ്പഴങ്ങളാണ് കിലോയ്ക്ക്  മേല്‍ പറഞ്ഞ വിലയില്‍ വില്പനയ്ക്കായി തയ്യറാക്കിയിരിക്കുന്നത്.   മായമില്ലാത്ത മാമ്പഴങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസം 20 വരെ നല്‍കാനുള്ള ശ്രമം നടത്തുന്നതായി സംഘമൈത്രി ചെയര്‍മാന്‍ ആര്‍. ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു.

Related posts