വെഞ്ഞാറമൂട്: മാറ്റങ്ങള്‍ വരുത്താന്‍ എല്‍ഡിഎഫിനെ കഴിയൂവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായിവിജയന് പറഞ്ഞു.കേരളത്തില്‍ എല്ലാ മേഖലയിലും വികസനത്തിന് അടിത്തറപാകിയത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ കേരളത്തിലെ യുവാക്കളുടെ തൊഴില്‍ എന്നസ്വപനം പൂര്ണ്ണ്മായും പൂവണിയുമെന്നും അദേഹം പറഞ്ഞു. എല്‍ ഡിഎഫ് വാമനപുരം മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം വെഞ്ഞാറമൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പി.എസ്.ഷൌക്കത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍നാഗപ്പന്‍ സംസ്ഥാനകമ്മിറ്റിഅംഗങ്ങളായ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ എംഎല്‍എ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ഡി.കെ. മുരളി,പി. ബിജു,പ്രൊഫ:ആര്.രമേശന്‍നായര്‍, കോലിയക്കോട് ദാമോദരന്‍നായര്‍, ആനാട്ചന്ദ്രന്, അഡ്വ. എ.എ.റഹീം, അഡ്വ:ബി.ബാലചന്ദ്രന്, കെ.മീരാന്‍, വൈ.വി.ശോഭകുമാര്‍, കെ.ബാബുരാജ്,എ.എം.റൈസ്,വെഞ്ഞാറമൂട് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.