മെഴുകുംപാറ കോളനിയ്ക്കു സമീപം വീണ്ടും കാട്ടാനയുടെ വിളയാട്ടം

pkd-aanaമണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ മിച്ചഭൂമി കോളനിക്കുസമീപം കാട്ടാനയിറങ്ങി വ്യാപകതോതില്‍ കൃഷി നശിപ്പിച്ചു. പ്രദേശത്തെ താമസക്കാരനായ ചന്ദ്രന്റെ അമ്പതോളം കുലച്ചവാഴ, മുപ്പത് കവുങ്ങ്, 12 തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചു. സമീപത്തെ ചെറുവള്ളില്‍ രാജഗോപാലന്റെ ഷെഡും കാട്ടാന തകര്‍ത്തു. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകതോതില്‍ നാശം വിതയ്ക്കുകയാണ്.

കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന വാളക്കര കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ എന്നിവരുടെ കൃഷികളും നശിപ്പിച്ചിരുന്നു. ആറ് ആനകളുടെ സംഘമാണ് കൃഷി നശിപ്പിച്ചത്.രാത്രി പത്തോടെ ഇറങ്ങുന്ന ആനകള്‍ രാവിലെ അഞ്ചിനുശേഷമേ പ്രദേശത്തുനിന്നും കാടുകയറൂകയുള്ളൂ. കാട്ടാനശല്യംമൂലം പ്രദേശത്ത് ടാപ്പിംഗ്‌പോലും മുടങ്ങിയിരിക്കുകയാണ്. വനംവകുപ്പിനു പരാതി നല്കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലത്രേ. കഴിഞ്ഞ ഏതാനും ദിവസമായി തെങ്കര, ആനമൂളി, ഇരുമ്പകച്ചോല എന്നിവിടങ്ങളില്‍ കാട്ടാനശല്യം വര്‍ധിച്ചിരിക്കുകയാണ്.

Related posts