മെസിയുടെ കരുത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

sp-messiബുവനോസ് ആരീസ്: മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. വിജയം അനിവാര്യമായ മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പിച്ചത്. നാലു മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന ഈ മത്സരത്തില്‍ ജയിച്ചില്ലായിരുന്നെങ്കില്‍ ലോകകപ്പ് യോഗ്യത ത്രിശങ്കുവിലാകുമായിരുന്നു.

ഒന്‍പതാം മിനിറ്റില്‍ ഇടങ്കാലന്‍ ഫ്രീകിക്കിലൂടെ മെസിയാണ് അര്‍ജന്റീനയെ മുന്നില്‍ എത്തിച്ചത്. 22–ാം മിനിറ്റില്‍ മെസി നീട്ടി നല്‍കിയ പാസില്‍ ലൂക്കാസ് പ്രോറ്റോ ലീഡുയര്‍ത്തി. 83–ാം മിനിറ്റില്‍ മെസി പോസ്റ്റിനടത്തുവച്ചു നല്‍കിയ പാസ് വലയിലേക്ക് അടിച്ചുകയറ്റി ഡി മരിയ ഗോള്‍പട്ടിക തികച്ചു.ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി അര്‍ജന്റീന. 24 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. ഉറുഗ്വേ രണ്ടാമതും ഇക്വഡോര്‍ മൂന്നാമതുമാണ്.

Related posts