റാന്നി: ചെമ്പന്‍മുടിമലയില്‍ പാറമടക്കെതിരായ സമരത്തിനിടെ അറസ്റ്റിലായ ദമ്പതികള്‍ക്കൊ പ്പമുണ്ടായിരുന്ന രണ്ടര വയസുകാ രിയോടു പോലീസ് സ്‌റ്റേഷനില്‍ ക്രൂരത കാട്ടിയെന്ന പരാതിയില്‍ റാന്നി സിഐ ന്യൂമാനെതിരെ ഡി ജിപി അന്വേഷണത്തിന് ഉത്തര വിട്ടു. എഡിജിപി ഡോ.ബി. സന്ധ്യക്കാണ് അന്വേഷണച്ചുമതല. കഴിഞ്ഞദിവസം പാറമടയ്‌ക്കെ തിരേ സമരം ചെയ്ത നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ എ ത്തിച്ചിരുന്നു. നാറാണംമൂഴി യിലെ മാത്യുവും ഭാര്യ റീനയും രണ്ടര വയസുകാരിയായ മകള്‍ ബെല്ലാ റോസിക്കൊപ്പമാണ് അറസ്റ്റു വരിച്ചത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷ നിലെത്തിയ സമരക്കാര്‍ മണിക്കൂ റുകളോളം കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
മാത്യു സ്റ്റേഷനു പുറത്തും അമ്മ റീന അകത്തുമായിരുന്നു. പോലീസ് സ്റ്റേഷനകത്തേക്കുള്ള ഗ്രില്ല് വാതില്‍ പോലീസുകാര്‍ അടയ്ക്കുകയും ചെയ്തിരുന്നു. വിശന്നുകരഞ്ഞ ബെല്ലി റോസി യെ ഭക്ഷണം നല്‍കാനായി അമ്മയുടെ അടുക്കലേക്കു വിട്ട പ്പോള്‍ വനിതാ പോലീസും മറ്റൊരുപോലീസുകാരനും സഹായ ത്തിനെത്തിയിരുന്നു. ഇതിനിടെ സിഐ എത്തി കുട്ടിയെ തടഞ്ഞ് കൈക്കു പിടിച്ച് വലിച്ച് മാറ്റിവിട്ടുവെന്നാണ് പരാതി. കുട്ടി ഭയന്നു നിലവിളിച്ചപ്പോള്‍ വനിതാ പോലീസിന്റെ സഹായത്തോടെ പുറത്തേക്കെത്തിക്കുകയായിരുന്നു.
ഇതു കണ്ട് സമരക്കാര്‍ ക്ഷുഭിതരായി. സിഐയുമായി സ്‌റ്റേഷനി ല്‍ വാക്കേറ്റമുണ്ടാകുകയും ചെയ് തു. സംഭവം ചൂണ്ടിക്കാട്ടി കുട്ടിയു ടെ ബന്ധുക്കള്‍ ഡിജിപിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാ നത്തിലാണ് അന്വേഷണം.പരാതി വസ്തുതാ വിരുദ്ധമാ ണെന്ന് റാന്നി സിഐ പറഞ്ഞു. കുട്ടിയെ ആദ്യം സ്റ്റേഷനകത്തേ ക്കു തള്ളിവിട്ട ശേഷം രക്ഷിതാ ക്കള്‍ പുറത്തിരുന്നു. പോലീസു കാര്‍ കുട്ടിയെ പിന്നീ ട് സ്റ്റേഷനു പുറത്ത് രക്ഷിതാക്ക ളെ ഏല്‍പ്പി ച്ചു. തുടര്‍ന്ന് കുട്ടിയു ടെ മാതാവ് സ്റ്റേഷനകത്ത് പ്രവേശിക്കുക യായിരുന്നു. ഇതിനു ശേഷം കുട്ടി യെ വീണ്ടും അകത്തേക്ക് കയറ്റാ നുള്ള ശ്രമത്തെയാണ് തടഞ്ഞ തെന്ന് സിഐ പറഞ്ഞു.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ, ബാലവകാശ കമ്മീഷനുകള്‍ക്ക് പരാതി നല്കുമെന്ന് സമരസമിതി അറിയിച്ചു.അമ്പതുദിവസത്തിലധികമായി സമരത്തിലേര്‍പ്പെട്ടവരെ ലോഡുവാഹനം തടഞ്ഞതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ക്രിമിനല്‍ കുറ്റവാളികളോടെന്ന പോലെയാണ് പോലീസ് പെരുമാറിയതെന്നു പറയുന്നു. മണിക്കൂറുകളോളം സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ സ്‌റ്റേഷനുള്ളില്‍ പിടിച്ചിരുത്തി. പുറത്ത് ഉപരോധം ആരംഭിച്ചതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടത്. സമരക്കാരോടുള്ള പോലീസ് മനോഭാവം ദുരൂഹത ഉളവാക്കുന്നതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.