വനിതാ ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കാന്‍ പഴയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ റെഡി

tvm-cricketസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കേരളത്തിന് ഒരു മികച്ച വനിതാ ക്രിക്കറ്റ് ടീം. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ ഡറി സ്കൂളിലെ കായികാധ്യാപിക എസ്. സിന്ധുവിന്റെ സ്വപ്നമാണിത്. ഉറങ്ങുമ്പോള്‍ കാണേണ്ടതല്ല, ഉറങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കു ന്നതാണ് സ്വപ്നം എന്ന തിരിച്ചറിവോടെ കേരളത്തിന്റെ ഈ പഴയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ തന്റെ ശിഷ്യരെ പരിശീലിപ്പിക്കുന്നു. ധനുവച്ചപുരം സ്വദേശി നിയായ സിന്ധു നെയ്യാറ്റി ന്‍കരയിലെ പെണ്‍പള്ളി ക്കൂടത്തിലേയ്ക്ക് സ്ഥലംമാറി യെത്തിയിട്ട് രണ്ടു മാസമേ  ആയുള്ളൂ.

സ്കൂള്‍ വിദ്യാഭ്യാസ കാലം മുതലേ കായിക രംഗത്തോട് അടുപ്പമുണ്ടാ യിരുന്ന സിന്ധു അത്‌ലറ്റി ക്‌സിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. സൈന്യത്തില്‍ നിന്നും വിരമിച്ച ശ്രീധരന്‍ നായരുടെയും പത്‌നി സേതു ക്കുട്ടിയമ്മയുടെയും മകള്‍ക്ക് മാതാപിതാക്കള്‍ മതിയായ പ്രോത്സാഹനമേകി. ധനുവച്ച പുരം വിടിഎം എന്‍എസ്എസ് കോളേജില്‍ നിന്നും ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും കോഴിക്കോട് നിന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കി.  അത്‌ലറ്റി ക്‌സില്‍ ദേശീയതലത്തിലും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള സിന്ധു അധ്യാപികയായി ഔദ്യോഗികവൃത്തി ആരംഭിച്ചത് കൊല്ലം ജില്ലയിലെ ശങ്കര മംഗലം ഗവ. സ്കൂളില്‍ നിന്നാണ്.

പരവൂര്‍ തെക്കും ഭാഗം, വിതുര ഗവ. സ്കൂള്‍, കീഴാറൂര്‍ ഗവ. ഹയര്‍സെക്ക ന്‍ഡറി സ്കൂള്‍ എന്നിവിട ങ്ങളിലും കുട്ടികള്‍ക്ക് പ്രിയപ്പെട്ട കായികാധ്യാപികയായി. പരവൂര്‍ സ്കൂളില്‍ സേവനം അനുഷ്ടിക്കുന്ന സമയത്ത് അവിടുത്തെ കുട്ടികള്‍ ഫുട്‌ബോളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ജേതാക്കളായതിനു പിന്നില്‍ ഈ പരിശീലകയുടെ ചിട്ടയായ ശിക്ഷണമുണ്ടായിരുന്നു. വിതുരയിലും കീഴാറൂരിലും നേട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളില്‍ പലരും കായിക മേഖലയോട് ആഭിമുഖ്യം ഉള്ളവരാണ്.

വിദഗ്ധ പരിശീ ലനം അവരെ ഉയര ങ്ങളിലേയ്ക്ക് നയിക്കുമെന്നതില്‍ ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ അധ്യാപകര്‍ക്കും എതി രഭിപ്രായമില്ല.പിടിഎ യും ഇക്കാര്യത്തില്‍ അനുകൂല മനോഭാവം പുലര്‍ത്തു ന്നു. ഈ സാഹ ചര്യങ്ങള്‍ കണക്കിലെടുത്താണ് സ്കൂളില്‍ ഒരു ക്രിക്കറ്റ് ടീമിന് രൂപം നല്‍കാന്‍ സിന്ധു തീരുമാനിച്ചത്. അത്‌ലറ്റിക്‌സ്, കബഡി, ത്രോബോള്‍ മുതലായ മറ്റ് കായികയിനങ്ങളും പരിശീലിപ്പിക്കുന്നുണ്ട്. എന്‍ടിഎഫില്‍ ഉദ്യോഗ സ്ഥനായ കെ. ശിവകുമാറാണ് സിന്ധുവിന്റെ ഭര്‍ത്താവ്. കരുണ്‍ ശ്രീധര്‍, ഭാഗ്യശ്രീ എന്നിവര്‍ മക്കള്‍. കുടുംബത്തിന്റെ പിന്തുണയും സിന്ധുവിന് കരുത്തേകുന്നു.

Related posts