വര്‍ഗീയവാദി, മതേതരത്വം പ്രസംഗിച്ച് ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടു നേടി… മതവിദ്വേഷം ഉയര്‍ത്തി പ്രസംഗിച്ച ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ കേസെടുക്കണം: ജമാ അത്ത് കമ്മിറ്റി

Balakrishnaപത്തനംതിട്ട: മതവിദ്വേഷം ഉയര്‍ത്തി പ്രസംഗിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാറും ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജിയും ആവശ്യപ്പെട്ടു.

മതേതരത്വം പ്രസംഗിച്ച് മത്സരിച്ചപ്പോഴെല്ലാം ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടു നേടുകയും സമുദായ സംഘടനയുടെ മുമ്പില്‍ യഥാര്‍ഥ മുഖം വെളിവാക്കുകയും ചെയ്ത ബാലകൃഷ്ണപിള്ള തികഞ്ഞ വര്‍ഗീയവാദിയാണെന്നും അവര്‍ പറഞ്ഞു.

Related posts