കണ്ണൂര്‍: വളപട്ടണം കടവ് റോഡിലെ വുഡ് ഇന്‍ഡസ്ട്രീസില്‍നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരി 18ന് ഉച്ചയ്ക്കായിരുന്നു വളപട്ടണം കടവ് റോഡിലെ കെ.—എല്‍. അബ്ദുള്‍ സത്താര്‍ വുഡ് ഇന്‍ഡസ്ട്രീസില്‍നിന്നും ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ മേശ വലിപ്പ് കുത്തിത്തുറന്ന് 5.—20 ലക്ഷം രൂപ കവര്‍ന്നത്. മരം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍ ഉബൈസ് സത്താറുമായി മരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
ഇതിനിടെ ഉബൈസ് സത്താര്‍ പള്ളിയില്‍ പോയ സമയത്ത് മേശ കുത്തിത്തുറന്ന് പണം കവര്‍ന്നുവെന്നാണ് കേസ്. ഉബൈസും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ രേഖാചിത്ര വിദഗ്ധരാണ് പ്രതികളുടെ ചിത്രങ്ങള്‍ തയാറാക്കിയത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വളപട്ടണം സിഐയേയോ പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കണമെന്നു സിഐ അറിയിച്ചു.