വാട്‌സ് ആപിന്റെ വഴിയെ വൈബറും സോനു തോമസ്

viberവാട്‌സ് ആപിനു പിന്നാലെ വൈബറും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കി. പുതിയ വെര്‍ഷനായ 6.0-ലാണ് ഈ സൗകര്യം ലഭ്യമാകുക. സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒഴികെ കമ്പനി ഉള്‍പ്പടെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കുന്നതിനോ മനസിലാക്കുന്നതിനോ സാധിക്കില്ലെന്നതാണ് പുതിയ സുരക്ഷാ സംവിധാനത്തിന്റെ പ്രത്യേകത.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യത്തിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആകില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കൈമാറാന്‍ കമ്പനിയില്‍ സര്‍മ്മര്‍ദ്ദം ചെലുത്താനാകില്ല.

വൈബറിന്റെ പുതിയ വെര്‍ഷനില്‍ ഒരു പ്രത്യേക ആളുമായുള്ള ചാറ്റ് ഹൈഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈഡ് ചെയ്ത ചാറ്റ് കാണണമെങ്കില്‍ ഉപയോക്താവ് സുരക്ഷാ നമ്പര്‍ നല്‍കണം. പുതിയ അപ്‌ഡേഷനിലൂടെ ഐഫോണില്‍ വൈബര്‍ ഉപയോഗിക്കുന്ന സ്‌പേസിന്റെ അളവ് കുറയുമെന്നാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടും 700 മില്യണ്‍ ഉപയോക്താക്കള്‍ വൈബറിനുണ്ടടന്നാണ് കണക്ക്. പുതിയ വെര്‍ഷന്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭിക്കും. നേരത്തെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കിയതിലൂടെ വാട്‌സ് ആപ്പ് ഇന്ത്യയില്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts