വാഹനാപകടങ്ങള്‍ക്കെതിരേ ബോധവത്കരണം തുടങ്ങി

KNR-TRAFFICപരിയാരം: തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാത സുരക്ഷിതപാതയും സുന്ദരപാതയുമാക്കി മാറ്റാന്‍ മലബാര്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണം തുടങ്ങി.    പരിയാരം ദേശീയപാതയിലെ വാഹനാപകടങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ടു മോട്ടോര്‍ വാഹനവകുപ്പുമായും പോലീസുമായും സഹകരിച്ചാണു മെഡിക്കല്‍ കോളജ് പരിസരത്തു റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. വികസനസമിതി പ്രസിഡന്റ് അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ജോയി കൊന്നക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ കോളജ് എംഡി കെ.രവി, പരിയാരം എസ്‌ഐ കെ.എന്‍.മനോജ്, എഎംവിഐ കെ.ബാബുരാജന്‍, പി.കുഞ്ഞിക്കണ്ണന്‍, വി.വി.രവീന്ദ്രന്‍, ടി.സുധാകരന്‍, അഡ്വ.പി.ആര്‍.രാജന്‍കുട്ടി, ഡോ.കെ.എം.തോമസ്, സി.രാജീവന്‍, പി.ആര്‍.ജിജേഷ്, ജയരാജ് മാതമംഗലം, കെ.മധു, പി.വി.മണികണ്ഠന്‍, സാബു ചാണാക്കാട്ടില്‍, പി.വി.അനൂപ്കുമാര്‍, എം.ഉണ്ണികൃഷ്ണന്‍, ബിനോയ് നീലനിരപ്പേല്‍, എം.ഭരതന്‍, ചാക്കോ പുതിയപാറയില്‍, എം.എസ്.മുഹമ്മദ്ഹാരിസ്, ബെന്നി കൊച്ചുപുരയില്‍, അന്‍വര്‍ കരുവന്‍ചാല്‍, അബ്ദുള്‍ഖാദര്‍ ഇരിക്കൂര്‍, സിജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

റോഡ് സുരക്ഷയെക്കുറിച്ച് വികസനസമിതി തയാറാക്കിയ ലഘുലേഖയുടെ പ്രകാശനവും വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. റോഡ് സുരക്ഷ പാലിച്ചു വാഹനമോടിക്കുന്നവര്‍ക്കു ലഘുലേഖയോടൊപ്പം സമ്മാനങ്ങളും വിതരണം ചെയ്തു. നിരവധി സ്കൗട്ട്-ഗൈഡ് വിദ്യാര്‍ഥികളും ബോധവത്കരണ പരിപാടിയില്‍ അണിചേരാനെത്തിയിരുന്നു.

Related posts